Top

'മ്ലേച്ഛന്‍ എന്നാല്‍ ആര്യന്‍മാര്‍ അല്ലാത്തവര്‍'; ആ പരിപ്പ് ഇവിടെ വേവൂലാന്ന് സുരേഷ് ഗോപിയോട് ശിവന്‍കുട്ടി

'മ്ലേച്ഛന്‍' പദത്തിന് ശബ്ദതാരാവലി നല്‍കുന്ന ഒരര്‍ത്ഥം അനാര്യന്‍ എന്നാണ്.

15 April 2022 2:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മ്ലേച്ഛന്‍ എന്നാല്‍ ആര്യന്‍മാര്‍ അല്ലാത്തവര്‍; ആ പരിപ്പ് ഇവിടെ വേവൂലാന്ന് സുരേഷ് ഗോപിയോട് ശിവന്‍കുട്ടി
X

ബിജെപി എംപി സുരേഷ് ഗോപിയുടെ 'മ്ലേച്ഛന്‍' പരാമര്‍ശത്തെ ശബ്ദതാരാവലി ചൂണ്ടിക്കാട്ടി വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. കാല് പിടിക്കല്‍ സംഭവത്തില്‍ സുരേഷ് ഗോപി നടത്തിയ 'മ്ലേച്ഛന്‍' പരാമര്‍ശം വംശീയ അധിക്ഷേപമാണെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.



'മ്ലേച്ഛന്‍' പദത്തിന് ശബ്ദതാരാവലി നല്‍കുന്ന ഒരര്‍ത്ഥം അനാര്യന്‍ എന്നാണ്. ഇത് ചൂണ്ടിയാണ് സുരേഷ് ഗോപിക്കെതിരെ ശിവന്‍കുട്ടി രംഗത്തെത്തിയത്. പദപ്രയോഗത്തിലെ മാടമ്പിത്തരം സ്വാഭാവികമാണെന്നും എന്നാലാ പരിപ്പ് ഇവിടെ വേവൂലെന്നും മന്ത്രി പറഞ്ഞു.


വിഷുക്കൈനീട്ടം സംഭവത്തിലാണ് സുരേഷ് ഗോപി രൂക്ഷ വിമര്‍ശനം നടത്തിയത്. തന്റെ വിഷുക്കൈനീട്ടം വിവാദമാക്കിയത് മ്ലേച്ഛന്‍മാരാണെന്നാണ് സുരേഷ്‌ഗോപി പറഞ്ഞത്. ദ്രോഹികളാണ് വിമര്‍ശിക്കുന്നത്. വിമര്‍ശകരോട് പോകാന്‍ പറ. ടി.പിയെയും ഷുഹൈബിനേയും പോലെ തന്നെ ഇല്ലാതാക്കാന്‍ നോക്കേണ്ട. മ്ലേച്ഛമായ രാഷ്ട്രീയ ചിന്താഗതിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Next Story