Top

'എല്ലാ മുസ്ലീങ്ങളും ലീഗല്ല'; ലീഗ് പള്ളികളെ രാഷ്ട്രീയ വേദികളാക്കി മാറ്റുകയാണെന്ന് വി അബ്ദുറഹ്മാന്‍

ചര്‍ച്ചകളിലൂടെ വഖഫ് ഭൂമികള്‍ തിരിച്ച് പിടിക്കുമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.

14 Dec 2021 9:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാ മുസ്ലീങ്ങളും ലീഗല്ല; ലീഗ് പള്ളികളെ രാഷ്ട്രീയ വേദികളാക്കി മാറ്റുകയാണെന്ന് വി അബ്ദുറഹ്മാന്‍
X

മുസ്ലീം ലീഗ് പള്ളികളെ രാഷ്ട്രീയ വേദികളാക്കി മാറ്റുകയാണെന്ന വിമര്‍ശനവുമായി മന്ത്രി വി അബ്ദുറഹ്മാന്‍. സമുദായത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ലീഗിന്റെ ശ്രമമെന്നും മന്ത്രി കുറ്റപ്പെടുത്തി. എല്ലാ മുസ്ലിങ്ങളും ലീഗല്ല, അത് മുസ്ലിം ലീഗ് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചകളിലൂടെ വഖഫ് ഭൂമികള്‍ തിരിച്ച് പിടിക്കുമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു. അടിയന്തരഘട്ടത്തിലാണ് കൊവിഡ് ആശുപത്രിക്ക് വഖഫ് ബോര്‍ഡ് ഭൂമി നല്‍കിയത്. വഖഫ് സ്വത്തുക്കള്‍ പൊതു സ്വത്താണ് അത് സംരക്ഷിക്കപ്പെടുക തന്നെ വേണം.

ലീഗ് ഒത്താശയോടെ വഖഫ് സ്വത്തുക്കള്‍ കൈമാറ്റം ചെയ്തിട്ടുണ്ടെന്നും മന്ത്രി വിമര്‍ശിച്ചു. അത് തിരിച്ച് പിടിക്കുക തന്നെ ചെയ്യും. വഖഫ് സ്വത്തുക്കള്‍ അടിച്ചുമാറ്റിയതില്‍ മുന്‍പന്തിയില്‍ ലീഗുകാരാണ്. സംഘപരിവാറിന്റെ അജണ്ട തന്നെയാണ് മുസ്ലിം ലീഗിന്റേതുമെന്നും മന്ത്രി ആരോപിച്ചു.

Next Story