Top

'വഖഫ് ഭൂമിയിലെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മിണ്ടാതിരുന്നവരാണ്'; മുസ്ലീംലീഗിനെതിരെ മന്ത്രി അബ്ദുറഹ്മാന്‍

10 Dec 2021 9:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വഖഫ് ഭൂമിയിലെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മിണ്ടാതിരുന്നവരാണ്; മുസ്ലീംലീഗിനെതിരെ മന്ത്രി അബ്ദുറഹ്മാന്‍
X

വഖഫ് വിവാദത്തില്‍ മുസ്ലീം ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി വി അബ്ദുറഹ്മാന്‍. കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പച്ച വഖഫ് സംരക്ഷണ റാലിയില്‍ സര്‍ക്കാറിനെതിരെ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് കൂടിയാണ് മന്ത്രി മറുപടി വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കിയത്. വഖഫിലെ പിഎസ് സി നിയമനം സംബന്ധിച്ച വിശദീകരിച്ച് കൊണ്ടായിരുന്നു അദ്ദേഹം ലീഗിനെ കടന്നാക്രമിച്ചത്.

നിലവിലുള്ള ജീവനക്കാര്‍ വിരമിക്കുന്ന മുറയ്ക്ക് പിഎസ് സി വഴി ഉദ്യോഗാര്‍ത്ഥികള തെരഞ്ഞെടുക്കേണ്ടത് എന്നായിരുന്നു വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ യുഡിഎഫി മിക്ക ഘടക കക്ഷികളും നേരത്തെ സ്വീതകരിച്ച നിലപാട് എന്ന് ചൂണ്ടിക്കാട്ടിയയ മന്ത്രി അന്നില്ലാത്ത പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ലീഗ് ഉയര്‍ത്തുന്നത് എന്ന് കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയില്ലാതെ മുസ്ലീം സമുദായത്തില്‍പ്പെട്ട ഒരാളെ നിയോഗിക്കുക എന്നതാണ് പിഎസ്‌സി യുടെ ഉത്തരവാദിത്വം എന്നും് വി അബ്ദുറഹ്മാന്‍ ചൂണ്ടിക്കാട്ടി.

വഖഫ് സംരക്ഷണം എന്ന പേരില്‍ ലീഗ് ഇപ്പോള്‍ ഒഴുക്കുന്നത് മുതലക്കണീരാണെന്ന നിലയിലായിരുന്നു അബ്ദുറഹ്മാന്റെ വിമര്‍ശനം. ബാബരി മസ്ജിദ് വഖഫ് സ്വത്താണ്. അത് തകര്‍ത്തപ്പോള്‍ അക്ഷരം മിണ്ടാതിരുന്നവരാണ് മുസ്ലീം ലീഗ് നേതൃത്വം. അന്ന് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നവര്‍ ഇപ്പോള്‍ വഖഫിന്റെ പേരില്‍ കണ്ണീര്‍ ഒഴുക്കുകയാണ്. അധികാരത്തില്‍ കടിച്ചു തുങ്ങാന്‍ വേണ്ടിയായിരുന്നു അന്ന് ലീഗ് മൗനം പാലിച്ചത്. ഇതെല്ലാം ജനങ്ങള്‍ക്ക് മനസിലാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് കടപ്പുറത്ത് ഇന്നവെ ലീഗ് നേതാക്കള്‍ നടത്തിയ പ്രസംഗം കേട്ടു. അതിലൊന്നും വഖഫ് ഭൂമി ദുരുപയോഗം ചെയ്യുന്ന ആരെയും കുറിച്ചും ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. ഒരു ലീഗ് നേതാവിനെയും പേരെടുത്ത് പറയാന്‍ തങ്ങള്‍മാര്‍ തയ്യാറായില്ല. ഇന്ന് കേരളത്തിലെ ഭൂരിപക്ഷം വരുന്ന വഖഫ് സ്വത്തുക്കളും സുന്നി വിഭാഗത്തിലെ ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിഭാഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ അവകാശമുള്ള സമസ്തയുടെ ഇരു വിഭാഗങ്ങളും. സംഘടനകളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടാവില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത് ലീഗിന്റെ ശുപാര്‍ശകൊണ്ടല്ല. ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ്. നിഷ് പക്ഷനായ മത നേതാവ് എന്ന നിലയില്‍ ആദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മുസ്ലീം ലീഗിന്റെ ഉന്നതരായ രണ്ട് നേതാക്കളെയാണ് ഇന്നു വരെ ലീഗ് വഖഫ് ബോര്‍ഡിലേക്ക് നിയോഗിച്ചിട്ടുള്ളത്. സമസ്തയില്‍ നിന്നും ആരെയും നിയോഗിച്ചിട്ടില്ല. ഇതാണ് ലീഗിന്റെ നിലപാട്. സമസ്തയെ പോലുള്ള മത സംഘടനകളെ ഉപയോഗിച്ച് മുതലെടുക്കാനുള്ള ശ്രമമാണ് ഇന്നലെ കണ്ടത്. ഇന്നലെ സമ്മേളനത്തില്‍ പങ്കെടുത്ത സംഘടനകളില്‍ ഏതെല്ലാമാണ് തങ്ങളുടെ സ്വത്തുക്കള്‍ വഖഫില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നും മന്ത്രി ചോദിച്ചു.

Next Story