'എടപ്പാള്‍ ഓട്ടം ഇനി മേല്‍പ്പാലത്തിലൂടെ';' സുമേഷ് കാവിപ്പട'യുടെ ചിത്രം സഹിതം ട്രോളി മന്ത്രി ശിവന്‍കുട്ടിയും
മേല്‍പ്പാലത്തിലൂടെ ഓടുന്ന രീതിയില്‍ സംഘപരിവാര്‍ അനുഭാവിയെയും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
7 Jan 2022 1:00 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എടപ്പാള്‍ നഗരത്തിന് കുറുകെ ഒരു മേല്‍പ്പാലമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു. സോഷ്യല്‍മീഡിയ ഇന്നും ആഘോഷിക്കുന്ന 'ചരിത്രപ്രസിദ്ധ'മായ 'എടപ്പാള്‍ ഓട്ടം' നടന്ന അതേ ജംഗ്ഷനിലാണ് നിര്‍മാണം പൂര്‍ത്തിയായ മേല്‍പ്പാലവും സ്ഥിതി ചെയ്യുന്നത്. മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ 'ചരിത്രഓട്ട'ത്തെ പരിഹസിച്ചുകൊണ്ടാണ് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരിക്കുന്നത്.
'എടപ്പാള്‍ ഓട്ടം ഇനി മേല്‍പ്പാലത്തിലൂടെ..' എന്നാണ് മേല്‍പ്പാലം നാളെ നാടിന് സമര്‍പ്പിക്കുമെന്ന് അറിയിപ്പിലൂടെ മന്ത്രി ട്രോളിയത്. ഇതിനൊപ്പം മേല്‍പ്പാലത്തിലൂടെ ഓടുന്ന രീതിയില്‍ സംഘപരിവാര്‍ അനുഭാവിയെയും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ 10 മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് എടപ്പാള്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിക്കുന്നത്.
ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് എടപ്പാള്‍ ഓട്ടം വൈറലായത്. എടപ്പാള്‍ ജംഗ്ഷനില്‍ സംഘപരിവാറുകാരെ നാട്ടുകാര്‍ തടഞ്ഞതും പിന്നീട് ബൈക്കുകളും ഉപേക്ഷിച്ച് പ്രവര്‍ത്തകര്‍ നടത്തിയ ഓട്ടത്തെയാണ് എടപ്പാള്‍ ഓട്ടം എന്ന പേരില്‍ സോഷ്യല്‍മീഡിയ ആഘോഷിച്ചത്.
അന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചു പോയതും പൊലീസ് പിടിച്ചെടുത്തതുമായ ബൈക്കുകള്‍ ഏറെ നാളാണ് പൊന്നാനി, ചങ്ങരകുളം പൊലീസ് സ്റ്റേഷനുകളിലായി കിടന്നത്. ബൈക്കുകളുടെ നമ്പര്‍ പരിശോധിച്ച പൊലീസ് ഉടമകളെ തിരിച്ചറിഞ്ഞെങ്കിലും പലരും ബൈക്ക് പോയിക്കോട്ടെയെന്ന നിലപാടിലായിരുന്നു. ബൈക്ക് സ്റ്റേഷനില്‍ സുരക്ഷിതമായി കസ്റ്റഡിയിലുണ്ടെന്ന് ഉറപ്പിച്ചെങ്കിലും അന്ന് ചിലര്‍ നേരിട്ട് പോയിട്ടുമില്ലായിരുന്നു.
ഓരോ വര്‍ഷത്തിലും എടപ്പാള്‍ ഓട്ടത്തിന്റെ വാര്‍ഷികവും സോഷ്യല്‍മീഡിയ ആഘോഷിക്കുന്നുണ്ട്.