Top

വിദ്യാര്‍ഥികള്‍ക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ച് മന്ത്രി ശിവന്‍കുട്ടി; വീഡിയോ

സ്‌കൂളിലെ പാചകപ്പുരയും ക്ലാസുകളും മന്ത്രി സന്ദര്‍ശിച്ചു.

6 Jun 2022 1:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്യാര്‍ഥികള്‍ക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ച് മന്ത്രി ശിവന്‍കുട്ടി; വീഡിയോ
X

വിദ്യാര്‍ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം പൂജപ്പുര ഗവണമെന്റ് യുപിഎസില്‍ എത്തിയാണ് മന്ത്രി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചത്. സ്‌കൂളിലെ പാചകപ്പുരയും ക്ലാസുകളും മന്ത്രി സന്ദര്‍ശിച്ചു.



കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവണ്‍മെന്റ് യുപിഎസ്, സെന്റ്.വിന്‍സെന്റ് എന്നീ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ നേരില്‍കണ്ട് വിലയിരുത്തി.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പരിശോധന നടന്നുവരികയാണ്. ജില്ലകളിലെ ന്യൂണ്‍ഫീഡിംഗ് സൂപ്പര്‍വൈസര്‍മാരും ഉപജില്ലാ തലങ്ങളിലെ ന്യൂണ്‍മീല്‍ ഓഫീസര്‍മാരും സ്‌കൂളുകളില്‍ എത്തി ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങള്‍, വാട്ടര്‍ടാങ്ക്,, ടോയ്‌ലറ്റുകള്‍, ഉച്ച ഭക്ഷണ സാമഗ്രികള്‍ തുടങ്ങിയവ പരിശോധിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും കുടിവെള്ള പരിശോധന വാട്ടര്‍ അതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേര്‍ന്ന് നടത്തും.

Next Story