Top

പ്രതിപക്ഷം സഭാ നടപടികൾ മൊബൈലിൽ പകർത്തിയ സംഭവം; പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് മന്ത്രി സജി ചെറിയാൻ

''സഭയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ബാധ്യസ്ഥപ്പെട്ട പ്രതിപക്ഷ സാമാജികർ തികച്ചും നിരുത്തരവാദപരമായ സമീപനമാണ് സഭാതലത്തിൽ സ്വീകരിച്ചത്.''

28 Jun 2022 8:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിപക്ഷം സഭാ നടപടികൾ മൊബൈലിൽ പകർത്തിയ സംഭവം; പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് മന്ത്രി സജി ചെറിയാൻ
X

തിരുവനന്തപുരം: പ്രതിപക്ഷം സഭാ നടപടിക്രമങ്ങൾ മൊബൈലിൽ പകർത്തിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് മന്ത്രി സജി ചെറിയാൻ. സഭയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ബാധ്യസ്ഥപ്പെട്ട പ്രതിപക്ഷ സാമാജികർ തികച്ചും നിരുത്തരവാദപരമായ സമീപനമാണ് സഭാതലത്തിൽ സ്വീകരിച്ചത്. നിയമസഭക്കുളളിൽ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് നിയമസഭാ നടപടി ക്രമങ്ങൾ പകർത്തുന്നത് കേരള നിയമസഭ അംഗങ്ങൾക്കുളള പെരുമാറ്റച്ചട്ട ലംഘനമാണെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.

മന്ത്രിയുടെ വാക്കുകൾ;

'പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാമത് സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നലെ (27.06.22) അസാധാരണമായ നടപടികൾക്കാണ് സാക്ഷ്യം വഹിച്ചത്. സഭയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ബാധ്യസ്ഥപ്പെട്ട പ്രതിപക്ഷ സാമാജികർ തികച്ചും നിരുത്തരവാദപരമായ സമീപനമാണ് സഭാതലത്തിൽ സ്വീകരിച്ചത്. നിയമസഭക്കുളളിൽ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് നിയമസഭാ നടപടി ക്രമങ്ങൾ പകർത്തുന്നത് കേരള നിയമസഭ അംഗങ്ങൾക്കുളള പെരുമാറ്റച്ചട്ടം 4 (xx)-ന്റെ ലംഘനമാണ്.

എന്നാൽ അംഗങ്ങൾ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ പൂർണ്ണമായും അവഗണിച്ചുകൊണ്ട് സഭാ നടപടികൾ ചിത്രീകരിക്കുകയും ഇത് ദൃശ്യമാധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇത്തരം നടപടികൾ സഭയുടെ അന്തസ്സ് കളങ്കപ്പെടുത്തുന്നതാണ്. പ്രതിപക്ഷ എം.എൽ.എ.മാർ നടത്തിയ ഗുരുതരമായ ചട്ടലംഘനം ക്രമപ്രശ്നമായി ഉന്നയിക്കുന്നു'

STORY HIGHLIGHTS: MINISTER SAJI CHERIYAN AGAINST OPPOSITION

Next Story