Top

'പ്രതിപക്ഷ ആരോപണത്തിന് നന്ദി, നന്നായി'; കാര്യങ്ങള്‍ വിവരിച്ച് മന്ത്രി സജി ചെറിയാന്‍

'ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ നടന്നിട്ടുണ്ട്.'

4 Nov 2021 2:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിപക്ഷ ആരോപണത്തിന് നന്ദി, നന്നായി; കാര്യങ്ങള്‍ വിവരിച്ച് മന്ത്രി സജി ചെറിയാന്‍
X

സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് നന്ദികേട് കാണിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. ഒന്ന്, രണ്ട് പിണറായി സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ചെയ്ത് നല്‍കിയ ഭവന, ഇന്‍ഷൂറന്‍സ്, സുരക്ഷ, തൊഴില്‍, വിദ്യാഭ്യാസ പദ്ധതികളുടെ വിവരങ്ങളുമായാണ് പ്രതിപക്ഷത്തിന് സജി ചെറിയാന്‍ മറുപടി നല്‍കിയത്.

മന്ത്രി പറഞ്ഞത്: മത്സ്യത്തൊഴിലാളികളോട് നിങ്ങള്‍ നന്ദികേട് കാട്ടി എന്നാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ബഹുമാനപ്പെട്ട പ്രതിപക്ഷ എം.എല്‍.എ മാരുടെ ആരോപണം. ആരോപണം എന്തായാലൂം നന്നായി, എന്തൊക്കെ ചെയ്തു എന്ന് എണ്ണിയെണ്ണി പറയുവാന്‍ അവസരം ഉണ്ടാക്കി തന്നതിന് അവര്‍ക്ക് നന്ദി. നിലവിലെയും തൊട്ട് മുന്‍പത്തെയും ഇടതുപക്ഷ സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് തീരദേശ ജനതയ്ക്ക് അറിയാം. ഭവന പദ്ധതികളും ഇന്‍ഷൂറന്‍സ് പദ്ധതികളും സുരക്ഷാ പദ്ധതികളും തൊഴില്‍ സംരംഭങ്ങളും വിദ്യാഭ്യാസ പദ്ധതികളുമായി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ നടന്നിട്ടുണ്ട്.
















Next Story