Top

'സന്തോഷ് കരാര്‍ ജീവനക്കാരന്‍, നീക്കാന്‍ ആവശ്യപ്പെട്ടു'; കേസില്‍ ഇടപെടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഉചിതമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി

2 Nov 2022 4:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സന്തോഷ് കരാര്‍ ജീവനക്കാരന്‍, നീക്കാന്‍ ആവശ്യപ്പെട്ടു; കേസില്‍ ഇടപെടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
X

തിരുവനന്തപുരം: കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമം നടത്തിയതിന് അറസ്റ്റിലായ സന്തോഷ് കരാര്‍ ജീവനക്കാരന്‍ മാത്രമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മലയിന്‍കീഴ് സ്വദേശി സന്തോഷിനെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും മന്ത്രി പ്രതികരിച്ചു.

സംഭവത്തെ കുറിച്ച് തന്റെ ഓഫീസിന് വിവരമൊന്നുമറിയില്ല. ഇയാള്‍ ജല അതോറിറ്റിയുടെ കരാര്‍ ജീവനക്കാരനാണ്. ഏജന്‍സി വഴിയാണ് നിയമിച്ചത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഉചിതമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും കേസില്‍ യാതൊരു വിധത്തിലുള്ള ഇടപെടല്‍ ഉണ്ടാകില്ലെന്നും മന്ത്രിമാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമം നടത്തിയ സംഭവത്തിലാണ് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് ഇയാള്‍. അതിക്രമിച്ച് കയറല്‍, മോഷണ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

മ്യൂസിയത്തില്‍ ലൈംഗികാതിക്രമം നടത്തിയത് ഇയാള്‍ ആണോയെന്ന് സ്ഥിരീകരണമായിട്ടില്ല. ഇയാള്‍ തന്നെയാണോ പ്രതിയെന്ന് സ്ഥിരീകരിക്കാന്‍ ഇന്ന് തിരിച്ചറിയല്‍ പരേഡ് നടത്തും. അക്രമത്തിനിരയായ യുവതി എത്തി ആളെ തിരിച്ചറിഞ്ഞാല്‍ ഈ കേസിലും അറസ്റ്റ് രേഖപ്പെടുത്തും.

Story Highlights: Minister Roshy Augustine's Response On Santhosh's Arrest

Next Story