Top

'കാളവണ്ടി പോകുന്ന കാലം തൊട്ടുളള റോഡാണ്'; നല്ല ഡിസൈനുളള റോഡുകള്‍ വേണമെന്ന് മന്ത്രി റിയാസ്

'2023ല്‍ കുറെ പരിഷ്‌കാരങ്ങള്‍ വകുപ്പ് ഉദേശിക്കുന്നുണ്ട്. ശുചിത്വം സൗന്ദര്യ വല്‍ക്കരണം എന്നിവയാണ് ആലോചിക്കുന്നത്'

19 Oct 2022 1:27 AM GMT
ആർ രോഷിപാൽ

കാളവണ്ടി പോകുന്ന കാലം തൊട്ടുളള റോഡാണ്; നല്ല ഡിസൈനുളള റോഡുകള്‍ വേണമെന്ന് മന്ത്രി റിയാസ്
X

തിരുവനന്തപുരം: ദേശീയ പാതാ വികസനം 2025 ഓടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാളവണ്ടി പോകുന്ന കാലം തൊട്ടുള്ള റോഡാണ് കേരളത്തിലേത്. അതാണ് വീതി കൂട്ടുന്നത്. നല്ല ഡിസൈനുളുളള റോഡുകള്‍ വേണമെന്നും മന്ത്രി പറഞ്ഞു. ഇല്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നമാകും. കേരളത്തില്‍ നല്ല പാലങ്ങള്‍ റോഡുകള്‍ ഇവയെല്ലാം സൗന്ദര്യ വല്‍ക്കരിക്കാന്‍ കഴിയുന്ന എല്ലാ വകുപ്പുമായും ക്ലബുകളുമായും സംയോജിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം.

സമീപകാലത്തുണ്ടായ വിവാദം കൊണ്ട് എല്ലാ റോഡും പിഡബ്ല്യൂഡിയുടേതല്ലെന്ന് ജനങ്ങള്‍ക്ക് മനസിലായെന്നും മന്ത്രി കൂട്ടിച്ചേർത്തു. 3ലക്ഷം കിലോ മീറ്റര്‍ റോഡില്‍ 30,000 കിലോ മീറ്റര്‍ മാത്രമെ പൊതുമരാമത്ത് വകുപ്പിന്റേതായുള്ളൂ. ഏത് റോഡായാലും അത് നന്നാവണം. വാട്ടര്‍ അതോറിറ്റി കുടിവെള്ളത്തിനായി റോഡ് കുഴിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. 200ഓളം റോഡുകള്‍ ഇത്തരത്തില്‍ തകരാറിലായിട്ടുണ്ട്. ഇത്തരത്തിലുള്ള കുറെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. പൂര്‍ണമായി പരിഹരിക്കാനായിട്ടില്ല. മഴയുടെ കാലം കൂടി. ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറില്‍ പെയ്യുന്നു. ഇത് താങ്ങാനുള്ള ഡ്രൈനേജ് സിസ്റ്റം കേരളത്തിലില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മുഹമ്മദ് റിയാസിന്റെ വാക്കുകൾ,

സ്വിച്ച് ഇട്ടത് പോലെ പെട്ടന്ന് ഫലമുണ്ടാകില്ല. പ്രവര്‍ത്തികള്‍ നടത്തുന്ന ഇടങ്ങളില്‍ പോകാനുള്ള ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കുണ്ട്. പിഡബ്ല്യൂഡി മാനുവല്‍ ഇക്കാര്യം പറയുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിലെ ഏറ്റവും ഉയര്‍ന്ന പദവിയുള്ള ചീഫ് എന്‍ജിനീയര്‍മാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍ എന്നിങ്ങനെയാണ്. സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍ മാസത്തിലൊരിക്കല്‍ അവര്‍ക്ക് ചുമതലയുള്ള ഡിവിഷിനുകളിലൂടെ സഞ്ച രിക്കണം. റണ്ണിങ് കോണ്‍ട്രാക്ടാണെങ്കില്‍ അത് പരിശോധിക്കണം.

മെയ് മാസം വരെയുള്ള കാര്യങ്ങള്‍ ഇത്തരത്തില്‍ പ്ലാന്‍ ചെയ്തു. ഈ സിസ്റ്റം നടക്കും. മന്ത്രി മാറിയാലും ഇത് നടക്കും. ഇല്ലെങ്കില്‍ ജനം ചോദിക്കും. ഡിഎല്‍പി ബോര്‍ഡ്, റണ്ണിങ് കോണ്‍ട്രാക്ട് ബോര്‍ഡ്, പരിശോധന എന്നിവയെക്കുറിച്ചെല്ലാം ജനങ്ങള്‍ ചോദിക്കും. ഡിഎല്‍പി ബോര്‍ഡ് പ്രകാരം റോഡിന്റെ കാലാവധിക്കുള്ളില്‍ എന്തെങ്കിലും തകരാര്‍ വന്നാല്‍ ജനങ്ങള്‍ അറിയിക്കും. സമൂഹമാധ്യമങ്ങളിലൂടെ പരിശോധനയെക്കുറിച്ച് വിവരം നല്‍കുന്നതിലൂടെ അതത് ജില്ലകളിലെ പരാതി കമന്റ് ബോക്‌സിലൂടെ ജനങ്ങള്‍ അറിയിക്കും. ഈ പരാതികള്‍ക്കുമേല്‍ നടപടിയുണ്ടാകും. ഇത്തരത്തില്‍ ജനകീയ പങ്കാളിത്തത്തിലൂടെ മാത്രമെ സുതാര്യത വരൂ. തെറ്റായ പ്രവണത ഇല്ലാതെയാകും.

ദേശീയ പാത വികസനം പ്രേം നസീറിന്‌റെ സിനിമ കളിക്കുന്ന കാലം തൊട്ട് മലയാളികളുടെ സ്വപ്‌നം ആണ്. 2016ലെ സര്‍ക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കലിന്റെ തുകയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം വര്‍ധിപ്പിച്ചു. ഈ സര്‍ക്കാരിന്റെ കാലത്തും പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ രണ്ടായ്‌ഴചയും മീറ്റിങ്ങില്‍ ഇക്കാര്യം പരിശോധിക്കും. സൈറ്റിൽ പരിശോധന നടത്തും. 2025ഓടെ അത് പൂര്‍ത്തീകരിക്കാനാകും. സമീപകാലത്തുണ്ടായ വിവാദം കൊണ്ട് എല്ലാ റോഡും പിഡബ്ല്യൂഡിയുടെതേല്ലെന്ന് ജനങ്ങള്‍ക്ക് മനസിലായി. 3ലക്ഷം കിലോ മീറ്റര്‍ റോഡില്‍ 30000 കിലോ മീറ്റര്‍ മാത്രമെ പൊതുമരാമത്ത് വകുപ്പിന്റേതായുള്ളൂ. ഏത് റോഡായാലും അത് നന്നാവണം. വാട്ടര്‍ അതോറിറ്റി കുടിവെള്ളത്തിനായി റോഡ് കുഴിക്കുന്നതാണ് മറ്റൊരു പ്രശ്‌നം.

200ഓളം റോഡുകള്‍ ഇത്തരത്തില്‍ തകരാറിലായിട്ടുണ്ട്. ഇത്തരത്തിലുള്ള കുറെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. പൂര്‍ണമായി പരിഹരിക്കാനായിട്ടില്ല. മഴയുടെ കാലം കൂടി. ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറില്‍ പെയ്യുന്നു. ഇത് താങ്ങാനുള്ള ഡ്രൈനേജ് സിസ്റ്റം കേരളത്തിലില്ല. കാളവണ്ടി പോകുന്ന കാലം തൊട്ടുള്ള റോഡാണ് കേരളത്തിലേത്. അതാണ് വീതി കൂട്ടുന്നത്. നല്ല ഡിസൈനുളുളള റോഡുകള്‍ വേണം. ഇല്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നമാകും. കേരളത്തില്‍ നല്ല പാലങ്ങള്‍ റോഡുകള്‍ ഇവയെല്ലാം സൗന്ദര്യ വല്‍ക്കരിക്കാന്‍ കഴിയുന്ന എല്ലാ വകുപ്പുമായും ക്ലബുകളുമായും സംയോജിച്ച് പ്രവര്‍ത്തിക്കും.

ഉദ്യോഗസ്ഥരില്‍ കാലക്രമേണയായ മാറ്റം ഉണ്ടാകും. റസ്റ്റ് ഹൗസിന്റെ ഓണ്‍ലൈന്‍ ബുക്കിങിന് ആരംഭിച്ചപ്പോള്‍ പ്രാവര്‍ത്തികമാകില്ലെന്ന് പലരും പറഞ്ഞു. ഒരു കൊല്ലം കൊണ്ട് നാല് കോടിയുടെ വരുമാനമാണ് ഉണ്ടായത്. 65000 പേര്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തു. അത് ചെറിയ കാര്യമല്ല. മാറ്റത്തെ ജനങ്ങള്‍ രണ്ടും കയ്യും നീട്ടി കൊണ്ട് സ്വീകരിച്ചു. മാറ്റത്തിനൊപ്പം നില്‍ക്കാത്ത ഉദ്യോഗസ്ഥരെ തിരുത്താന്‍ സാധിക്കുന്നുണ്ട്. 2023ല്‍ കുറെ പരിഷ്‌കാരങ്ങള്‍ വകുപ്പ് ഉദേശിക്കുന്നുണ്ട്. ശുചിത്വം സൗന്ദര്യ വല്‍ക്കരണം എന്നിവയാണ് ആലോചിക്കുന്നത്.

STORY HIGHLIGHTS: Minister Riyas wants well-designed roads in state

Next Story

Popular Stories