Top

'ഉദ്യോഗസ്ഥര്‍ താഴെക്കിടയില്‍ എത്തുന്നില്ല'; അലസത കാണിക്കുന്നവര്‍ നടപടി നേരിടേണ്ടി വരുമെന്ന് മുഹമ്മദ് റിയാസ്

ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. പരാതികള്‍ നിരവധി വരും. പരിശോധന കര്‍ശനമാക്കിയതാല്‍ പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി

29 Sep 2022 5:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉദ്യോഗസ്ഥര്‍ താഴെക്കിടയില്‍ എത്തുന്നില്ല; അലസത കാണിക്കുന്നവര്‍ നടപടി നേരിടേണ്ടി വരുമെന്ന് മുഹമ്മദ് റിയാസ്
X

തിരുവനന്തപുരം: റോഡുകളുടെ അവസ്ഥ സംബന്ധിച്ച് ജനങ്ങള്‍ നല്‍കുന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ അനുഭാവപൂര്‍വ്വം നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉദ്യോഗസ്ഥര്‍ താഴെക്കിടയില്‍ എത്തുന്നില്ല. അലസത കാണിക്കുന്ന ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

ഓഫീസിലിരുന്ന ജോലി മാത്രമാകാതെ ഉദ്യോഗസ്ഥര്‍ റോഡുകളിലേക്ക് ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഈ മാസം 20 തീയതി മുതല്‍ തുടങ്ങിയ റോഡ് പരിശോധന നടക്കുകയാണ്. 12,000 കിലോമീറ്റര്‍ റോഡിലാണ് നിലവില്‍ റണ്ണിങ് കോണ്‍ട്രാക്ടുള്ളത്. സൂപ്രണ്ടിങ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ സ്ഥിരം പരിശോധനാ സംവിധാനം കൊണ്ടുവരും. എല്ലാ മാസവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. ഒക്ടോബര്‍ 17 മുതല്‍ ഈ ടീം മാസത്തിലൊരിക്കല്‍ പരിശോധന നടത്തും. ഇതിന് പുറമെ 45 ദിവസത്തിലൊരിക്കല്‍ IAS ഉദ്യോഗസ്ഥരുടെ സ്‌പെഷ്യല്‍ ടീം പരിശോധനയുമുണ്ടാകും', മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

ഫീല്‍ഡില്‍ എന്ത് നടക്കുന്നു എന്ന് ജനങ്ങള്‍ അറിയണമെന്നും മന്ത്രി വ്യക്തമാക്കി. അതുകൊണ്ടാണ് മന്ത്രി തൊട്ട് ഉദ്യോഗസ്ഥര്‍ വരെ ഫീല്‍ഡില്‍ ഇറങ്ങാന്‍ പോകുന്നത്. ജനങ്ങള്‍ നല്‍കുന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ അനുഭാവ പൂര്‍വ്വം നടപടി സ്വീകരിക്കണം. ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. പരാതികള്‍ നിരവധി വരും. പരിശോധന കര്‍ശനമാക്കിയതാല്‍ പരിഹാരം ഉണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം ജല അതോറിറ്റിയുടെ പ്രവര്‍ത്തനം പലയിടത്തും പ്രശ്‌നമാണെന്നും വിമര്‍ശിച്ചു.

Story Highlights: Minister Riyas Says Officers Should Take Actions On Peoples Complaint

Next Story