Top

'കൊവിഡും പ്രളയവും നേരിട്ട പോലെ'; തെരുവ് നായകളെ നേരിടാന്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ജനകീയ ഇടപെടലെന്ന് മന്ത്രി രാജേഷ്

നാലംഗ സമിതിയാകും ജില്ലാ അടിസ്ഥാനത്തില്‍ ഏകോപനം നിര്‍വ്വഹിക്കുക

13 Sep 2022 4:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡും പ്രളയവും നേരിട്ട പോലെ; തെരുവ് നായകളെ നേരിടാന്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ജനകീയ ഇടപെടലെന്ന് മന്ത്രി രാജേഷ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായശല്യം പരിഹരിക്കാന്‍ ജില്ലാതലത്തില്‍ ഏകോപനം നടത്തുമെന്ന് മന്ത്രി എംബി രാജേഷ്. തദ്ദേശസ്ഥാപനങ്ങള്‍ എല്ലാ ദിവസവും പുരോഗതി വിലയിരുത്തണമെന്നും മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.നാലംഗ സമിതിയാകും ജില്ലാ അടിസ്ഥാനത്തില്‍ ഏകോപനം നിര്‍വ്വഹിക്കുക.

സംസ്ഥാനത്ത് ദിനം പ്രതി തെരുവുനായ ആക്രമണം കൂടുന്ന സാഹചര്യത്തിലാണ് തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനം ആയത്. തെരുവുനായകളുടെ പുനരധിവാസ കേന്ദ്രങ്ങള്‍, എബിസി കേന്ദ്രങ്ങള്‍,വാക്‌സിനേഷന്‍ എന്നിവയെല്ലാം എല്ലാ ദിവസവും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു .മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് തടയാന്‍ നടപടി എടുക്കണം. ഹോട്ടലുകള്‍, കല്യാണ മണ്ഡപം, മാംസ വ്യാപാരികള്‍ അടക്കമുള്ളവരുടെ യോഗം ജില്ലാ അടിസ്ഥാനത്തില്‍ വിളിച്ച് ചേര്‍ക്കണമെന്നും ജില്ലാ ഭരണകൂടം ഇത് ഉറപ്പാക്കണമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. തെരുവുനായകളുടെ പുനരധിവാസ കേന്ദ്രങ്ങള്‍, എബിസി കേന്ദ്രങ്ങള്‍,വാക്‌സിനേഷന്‍ എന്നിവയെല്ലാം എല്ലാ ദിവസവും പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തിലാണ് തീരുമാനം. തെരുവുനായ ശല്യം തടയാന്‍ സംസ്ഥാനത്ത് പുതിയ കര്‍മപദ്ധതി നടപ്പാക്കും. സര്‍ക്കാരിന്റെ നേതൃത്വത്തില്‍, കൊവിഡ്, പ്രളയ കാലത്ത് നടത്തിയ ജനകീയ ഇടപെടലിന് സമാനമായ രീതിയിലുളള ഇടപെടലാണ് തെരുവ് നായ പ്രശ്‌നത്തിലുണ്ടാകുകയെന്നും മന്ത്രി എംബി രാജേഷ് വിശദീകരിച്ചു.

STORY HIGHLIGHTS: Minister Rajesh says government led public intervention to deal with stray dogs

Next Story