Top

'ഹൈക്കോടതി വിധി ഗവര്‍ണറുടെ നിലപാടിനെ ശരിവെക്കുന്നതല്ല'; യുജിസി ചട്ടങ്ങള്‍ അനുസരിച്ചാണ് നിയമനങ്ങള്‍ നടന്നതെന്ന് മന്ത്രി ബിന്ദു

യുജിസി ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സാധിക്കുകയുള്ളൂ, അങ്ങനെ മാത്രമാണ് നിയമനങ്ങള്‍ നടന്നിട്ടുള്ളതെന്നും മന്ത്രി

14 Nov 2022 7:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൈക്കോടതി വിധി ഗവര്‍ണറുടെ നിലപാടിനെ ശരിവെക്കുന്നതല്ല; യുജിസി ചട്ടങ്ങള്‍ അനുസരിച്ചാണ് നിയമനങ്ങള്‍ നടന്നതെന്ന് മന്ത്രി ബിന്ദു
X

കോഴിക്കോട്: കുഫോസ് വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കി ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. കുഫോസിന്റെ ചുമതല ഫിഷറീസ് വകുപ്പിനാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലല്ല വരുന്നതെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി വിധി ഗവര്‍ണറുടെ നിലപാടിനെ ശരിവെയ്ക്കുന്നതാണെന്ന് പറയാനാകില്ല. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈവശമില്ല, ഹൈക്കോടതി ഉത്തരവ് സംബന്ധിച്ച് പരിശോധനയ്ക്ക് ശേഷം പ്രതികരിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യുജിസി ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സാധിക്കുകയുള്ളൂ, അങ്ങനെ മാത്രമാണ് നിയമനങ്ങള്‍ നടന്നിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമനം യുജിസി ചട്ടപ്രകാരം അല്ലെന്ന ഹര്‍ജി അംഗീകരിച്ചായിരുന്നു കുഫോസ് വി സി നിയമനം റദ്ദാക്കാനുള്ള കോടതിയുടെ ഉത്തരവ്. കുഫോസ് വി സിയായി ഡോ. റിജി ജോണിനെ നിയമിച്ച 2021ലെ സെര്‍ച്ച് കമ്മിറ്റിയുടെ തീരുമാനമാണ് യുജിസി ചട്ടപ്രകാരം അല്ലെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.

പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് വൈസ് ചാന്‍സലറെ നിയമിക്കാനാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വി സിയുടെ നിയമനം അസാധുവാക്കിയത്.

Story Highlights: Minister R Bindu Reaction On High Court Order To Remove KUFOS VC

Next Story

Popular Stories