Top

'സിപിഐഎമ്മില്‍ പുരുഷ മേധാവിത്വം, വനിതകളുടെ പരാതിയോട് അവഗണന; സമ്മേളന ചര്‍ച്ചയില്‍ മന്ത്രി ആര്‍ ബിന്ദു

ചില നേതാക്കളില്‍ നിന്നും ഉണ്ടാവുന്ന ഇത്തരം പെരുമാറ്റങ്ങള്‍ തടയാന്‍ നടപടിയുണ്ടാവുന്നില്ലെന്ന് മന്ത്രി പറഞ്ഞു

3 March 2022 5:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎമ്മില്‍ പുരുഷ മേധാവിത്വം, വനിതകളുടെ പരാതിയോട് അവഗണന; സമ്മേളന ചര്‍ച്ചയില്‍ മന്ത്രി ആര്‍ ബിന്ദു
X

സിപിഐഎമ്മില്‍ പുരുഷ മേധാവിത്വമെന്ന് മന്ത്രി ആര്‍ ബിന്ദുവിന്റെ വിമര്‍ശനം. വനിതാ നേതാക്കളോടുള്ള ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്നും പരാതി നല്‍കിയാലും ആരോപണം പരിശോധിക്കുന്നില്ല, പരാതിക്കാര്‍ അവഗണിക്കപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു. ഖേദത്തോടെ പറയേണ്ടി വരുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടാണ് സിപിഐഎം സമ്മേളന ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിച്ചത്.

പൊതുചര്‍ച്ചയിലാണ് വിമര്‍ശനം. ചില നേതാക്കളില്‍ നിന്നും ഉണ്ടാവുന്ന ഇത്തരം പെരുമാറ്റങ്ങള്‍ തടയാന്‍ നടപടിയുണ്ടാവുന്നില്ലെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച വികസനരേഖയിന്മേലുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സമ്മേളനത്തില്‍ നടക്കുന്നത്.

Next Story