'ഓടി നടക്കാന്‍ പറ്റുന്ന ഒരു എംഎല്‍എ വേണമെന്നാണ് ആളുകള്‍ക്ക്'; പ്രതിപക്ഷം സ്ഥാനാര്‍ത്ഥികളെ അധിക്ഷേപിക്കുന്നെന്ന് മന്ത്രി റിയാസ്
'ബാഹ്യ ഇടപെടല്‍ എന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത് അവനവന്റെ പാര്‍ട്ടിയില്‍ നടക്കുന്നത് മറ്റ് പാര്‍ട്ടികളിലും നടക്കുമെന്ന തോന്നല്‍ ഉള്ളതിനാലാണ്'
6 May 2022 8:02 AM GMT
വി.എസ് ഹൈദരലി

തൃക്കാക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ ഓടി നടക്കാന്‍ വേണ്ട ഒരു എംഎല്‍എ വേണമെന്നാണ് ആളുകള്‍ കരുതുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃക്കാക്കരയില്‍ എത്തിയതായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജീവിതത്തില്‍ ഇന്നേവരെ എല്‍ഡിഎഫിന് വോട്ട് ചെയ്യാത്തവര്‍ ഈ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ബാഹ്യ ഇടപെടല്‍ എന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത് അവനവന്റെ പാര്‍ട്ടിയില്‍ നടക്കുന്നത് മറ്റ് പാര്‍ട്ടികളിലും നടക്കുമെന്ന തോന്നല്‍ ഉള്ളതിനാലാണ്. രാഷ്ട്രീയം പറഞ്ഞാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് മുന്നണിയാണ്. വ്യക്തിപരമായി സ്ഥാനാര്‍ത്ഥികളെ അധിക്ഷേപിക്കുന്ന പ്രവര്‍ത്തനം ഈ കാലഘട്ടത്തില്‍ അംഗീകരിക്കില്ല. തങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
'ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സെഞ്ച്വറിയടിക്കും. ഇപ്പോള്‍ 99 ആണ്. സെഞ്ച്വറി അടിക്കാന്‍ ഒരു റണ്‍സ് മതി. ഈ ബോളില്‍ സിക്സര്‍ അടിക്കും. സിക്സര്‍ അടിക്ക് രണ്ട് അര്‍ത്ഥമുണ്ട്. വമ്പിച്ച ഭൂരിപക്ഷത്തോടെ തൃക്കാക്കരയില്‍ ജയിക്കും എന്നതാണ് ഒരു അര്‍ത്ഥം. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫിന്റെ സംവിധാനത്തില്‍ വലിയ തകര്ച്ചയുണ്ടാവും. 99ല്‍ നിന്നും സിക്സ് അടിച്ചാല്‍ 105 ആണ്. ബാക്കിയുള്ള സീറ്റുകളിലും യുഡിഎഫിനൊപ്പം നിന്ന വോട്ടര്‍മാര്‍, ജനവിഭാഗം കയ്യൊഴിയും എന്നൊരു അര്‍ത്ഥം കൂടി അതിനുണ്ട്,' അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
മന്ത്രി പിഎ മുഹമ്മദ് റിയാസി്ന്റെ വാക്കുകള്‍:
ഇപ്പോള്‍ 99 ആണല്ലോ. സെഞ്ച്വറി അടിക്കാന്‍ ഒരു റണ്‍സ് മതി. ഈ ബോളില്‍ ഞങ്ങള്‍ സിക്സര്‍ അടിക്കും. വിചാരിച്ചതിനേക്കാള്‍ അപ്പുറമാണ് സ്വീകരണം. ജീവിതത്തില്‍ ഇന്നേവരെ എല്‍ഡിഎഫിന് വോട്ട് ചെയ്യാത്തവര്‍, 2021ലും എല്‍ഡിഎഫിന് വോട്ട് ചെയ്യാത്തവര്‍, ഈ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇത്തവണ എല്‍ഡിഎഫിന് വോട്ട് ചെയ്യും എന്നാണ് പറയുന്നത്. ഈ മണ്ഡലം 2011ല്‍ വന്നതാണ്. പത്ത് വര്‍ഷത്തിനിടെ മണ്ഡത്തില്‍ വികസന മുരടിപ്പാണ്. 2016ന് ശേഷം കേരളത്തില്‍ വികസന കുതിപ്പാണ്. ആ കുതിപ്പിന് അനുസരിച്ച് തൃക്കാക്കര മണ്ഡലം മുന്നില്‍ വന്നില്ല. ഇവിടെയൊരു ഇടതു പക്ഷ, ഭരണ കക്ഷി എംഎല്‍എ വേണം. ഓടി നടക്കാന്‍ വേണ്ട ഒരു എംഎല്‍എ വേണമെന്ന് പൊതുവേ ആളുകള്‍ കരുതുന്നുണ്ട്. അതിന് പറ്റിയ സ്ഥാനാര്‍ത്ഥിയാണ് ഡോ. ജോ ജോസഫ്. എല്ലാ നിലയിലും നമുക്ക് പറ്റിയ സ്ഥാനാര്‍ത്ഥി എന്നാണ് ആളുകള്‍ പറയുന്നത്. ഡോക്ടര്‍ എന്ന നിലയില്‍ അദ്ദേഹം സാമൂഹിക പ്രതിബദ്ധത തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയയും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും നമുക്ക് മുന്നിലുണ്ട്. അദ്ദേഹത്തിന്റെ സ്ഥാനം ഇവിടുത്തെ ഞനങ്ങളുടെ ഹൃദയത്തിലാണ്. കേരളത്തിലെ 140 മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റിയ ആളാണ് അദ്ദേഹം. ഈ കാലഘട്ടത്തിന്റെ പ്രത്യേകത കൂടി ഇതിനുണ്ട്. മഹാമാരി, കൊവിഡ്, നിപ്പ, അതുപോലുള്ള പ്രശ്നങ്ങള്‍ വന്നു. കേരളത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ചത് കേരളത്തിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമാണ്. ആവരുടെ പ്രതീകമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഇതൊക്കെ കൂടി വരുമ്പോള്‍ 99ല്‍ നിന്നും സെഞ്ച്വറി അടിക്കുക സിക്സര്‍ അടിച്ചുകൊണ്ടായിരിക്കും.
ബാഹ്യ ഇടപെടല്‍ എന്നൊക്കെ പ്രതിപക്ഷ നേതാവിന് തോന്നുന്നത് അവനവന്റെ പാര്‍ട്ടിയില്‍ നടക്കുന്നത് മറ്റുള്ള പാര്‍ട്ടിയിലും നടക്കുമെന്ന് തോന്നിയിട്ടാണ്. അദ്ദേഹത്തെ പോലൊരു നേതാവ് പൊളിറ്റിക്സാണ് പറയേണ്ടത്. രാഷ്ട്രീയം പറയട്ടെ. വികസനത്തെക്കുറിച്ച് പറയട്ടെ. സര്‍ക്കാരിന്റെ വികസനത്തെക്കുറിച്ച് പറയട്ടെ. വ്യക്തിപരമായി സ്ഥാനാര്‍ത്ഥികളെ അധിക്ഷേപിക്കുന്ന പ്രവര്‍ത്തനം ഈ കാലഘട്ടത്തില്‍ അംഗീകരിക്കില്ല. ഞങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ. അത് എക്സ് ഓര് വൈ ആരും ആകട്ടെ. ഞങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥി മികവുറ്റ സ്ഥാനാര്‍ത്ഥിയാണ്. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ മികവ്, സര്‍ക്കാരിന്റെ പ്രവര്‍ത്തനം. രണ്ടും ഇവിടെ വോട്ടാവും. ഞങ്ങള്‍ ഇവിടെ സിക്സര്‍ അടിക്കും.
എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് എല്‍ഡിഎഫ് തന്നെയാണ്. പ്രതിപക്ഷത്തിന് പറയാന്‍ എന്തെങ്കിലും വേണ്ട, അതിന് വേണ്ടി പറയുകയാണ്. ഇതേ പ്രതിപക്ഷം തന്നെ സഭയുടെ അടുത്ത് പോയി വോട്ട് ചോദിക്കും. അതിന് ഒരു മടിയും ഇല്ല. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ മുന്നണിയാണ് തീരുമാനിച്ചത്. എല്ലാവരുടെ വോട്ടും ഞങ്ങള്‍ക്ക് വേണം. എല്ലാ ജനവിഭാഗങ്ങളും ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. ഇന്നുവരെ എല്‍ഡിഎഫിന് വോട്ട് ചെയ്യാത്ത ഒരു വിഭാഗം എല്‍ഡിഎഫിന് വോട്ട് ചെയ്യും. അതോടൊപ്പം നേരത്തെ വോട്ട് ചെയ്തവരും വോട്ട് ചെയ്യും. വട്ടിയൂര്‍ക്കാവില്‍ കണ്ടതുപോലെ, കോന്നിയില്‍ കണ്ടതുപോലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഉജ്വല വിജയം നേടും.
കെവി തോമസ് ഒരു വ്യക്തിയല്ല. അദ്ദേഹം ഒരു പ്രതീകമാണ്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഭൂരിപക്ഷവും മതനിരപേക്ഷ മനസ്സുള്ളവരാണ്. വോട്ട് ചെയ്യുന്നവരില്‍ ഭൂരിപക്ഷവും മതനിരപേക്ഷ മനസ്സുള്ളവരാണ്. ഇവരൊന്നും മതരാഷ്ട്രം ആഗ്രഹിക്കുന്നവരല്ല. അങ്ങനെയുള്ളവരെ പ്രയാസപ്പെടുത്തിയിരിക്കുകയാണ് ഒരു സെമിനാറില്‍ പങ്കെടുക്കാതെ വിലക്ക് കല്‍പ്പിച്ചതിലൂടെ. ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസിന് ഒരു പ്രത്യേകതയുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് ഏറ്റവും അപകടകരമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. ബിജെപിയെ എങ്ങനെ ഒറ്റപ്പെടുത്തും, ഒറ്റപ്പെടുത്താന്‍ എന്തൊക്കെ ചെയ്യും എന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ മതനിരപേക്ഷ പാര്‍ട്ടിയുടെ നേതൃത്വം പറയുകയാണ് ആ സെമിനാറില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന്. ഇത് വ്രണപ്പെടുത്തിയത് മഹാഭൂരിപക്ഷം വരുന്ന കോണ്‍ഗ്രസിന്റെ മതനിരപേക്ഷ മനസ്സുകളെയാണ്. അവരുടെ പ്രതീകമാണ് കെവി തോമസ്. അല്ലാതെ കെവി തോമസ് ഒരു വ്യക്തിയല്ല. ആ മതനിരപേക്ഷ മനസ്സുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്കുന്ന മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ ഫലം.
കെവി തോമസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ മതനിരപേക്ഷ മനസ്സുകളുണ്ട്. മത രാഷ്ട്രം ആഗ്രഹിക്കാത്തവര്‍. ഒരു ഭാഗത്ത് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി ബിജെപിയുടെ കൂടെ സമരം നടത്തുന്നു. ഒരു ഭാഗത്ത് സമരം നടത്തുന്ന ആ നേതാക്കള്‍ക്ക് വിലക്കില്ല. സമരപന്തലില്‍ ഇരിക്കാം, ഒരേ പന്തലില്‍ ഇരുന്ന് ചായകുടിക്കാം. അതിന് വിലക്കില്ല. ബിജെപിയെ ഒറ്റപ്പെടുത്താന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുന്ന ഒരു സെമിനാറില്‍ കെവി തോമസിനെപ്പോലെ ഒരു മുതിര്‍ന്ന നേതാവിന് വിലക്ക്. ഇതിന് മറുപടി കോണ്‍ഗ്രസിന്റെ മതനിരപേക്ഷ മനസ്സുള്ള സെക്യുലര്‍ മനസുള്ള ഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍ മറുപടി നല്‍കും.
എല്‍ഡിഎഫ് ഒരാളെപ്പറ്റിയേ ചര്‍ച്ച ചെയ്തിട്ടുള്ളൂ. അയാളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. ബാക്കിയൊക്കെ യുഡിഎഫിന് എല്ലാ നിലയിലും പാദസേവ ചെയ്യുന്നവരുടെ താത്പര്യങ്ങളുടെ ഭാഗമായി വന്ന വാര്‍ത്തയാണ്. ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും ഇങ്ങനെയൊക്കയുണ്ടാവും. ഒരു ഫുള്‍ടൈം പ്രവര്‍ത്തിക്കുന്ന ആളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍, നിങ്ങള്‍ക്കൊരു ഡോക്ടറെ, വക്കീലിനെ, പ്രൊഫഷണല്‍ മേഖലയിലുള്ളയാളെ സ്ഥാനാര്ത്ഥിയാക്കിക്കൂടെ എന്ന് ചോദ്യം വരും. ഇതേ ആളുകള്‍ തന്നെ പ്രൊഫഷണല്‍ രംഗത്തുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തിരിച്ചു ചോദിക്കും. ഞങ്ങളെ സംബന്ധിച്ച് ഫുള്‍ടൈം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്, മുദ്രാവാക്യം വിളിക്കുന്നത് സ്ഥാനാര്‍ത്ഥിയാവാനല്ല. സ്ഥാനാര്‍ത്ഥി ആവുന്നതും ആവാതിരിക്കുന്നതും പാര്‍ട്ടി തീരുമാനിക്കുന്ന കാര്യങ്ങളാണ്. ഞങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം ശരിയായ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥി. ഡോ. ജോ ജോസഫ് നമുക്ക് കേരളത്തിലെ ഏത് മണ്ഡലത്തിലും അവതരിപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയാണ്. അത് തെരഞ്ഞെടുപ്പില്‍ വോട്ട് എണ്ണക്കഴിഞ്ഞാല് മനസ്സിലാകും.
സിക്സര്‍ അടിക്ക് രണ്ട് അര്‍ത്ഥമുണ്ട്. വമ്പിച്ച ഭൂരിപക്ഷത്തോടെ തൃക്കാക്കരയില്‍ ജയിക്കും എന്നതാണ് ഒരു അര്‍ത്ഥം. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫിന്റെ സംവിധാനത്തില്‍ വലിയ തകര്ച്ചയുണ്ടാവും. 99ല്‍ നിന്നും സിക്സ് അടിച്ചാല്‍ 105 ആണ്. ബാക്കിയുള്ള സീറ്റുകളിലും യുഡിഎഫിനൊപ്പം നിന്ന വോട്ടര്‍മാര്‍, ജനവിഭാഗം കയ്യൊഴിയും എന്നൊരു അര്‍ത്ഥം കൂടി അതിനുണ്ട്.
STORY HIGHLIGHTS: Minister PA Muhammed Riyas against UDF Thrikkakara UDF By Election Candidate Uma Thomas