Top

'ആശങ്കയൊഴിഞ്ഞ ജീവിതാനുഭവം പങ്കുവച്ച് ചെല്ലാനത്തുകാര്‍'; സന്ദര്‍ശിച്ച് മന്ത്രി രാജീവ്

344.20 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

7 Aug 2022 2:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആശങ്കയൊഴിഞ്ഞ ജീവിതാനുഭവം പങ്കുവച്ച് ചെല്ലാനത്തുകാര്‍; സന്ദര്‍ശിച്ച് മന്ത്രി രാജീവ്
X

കടല്‍ത്തീരസംരക്ഷണ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ മന്ത്രി പി രാജീവ് ഇന്ന് ചെല്ലാനം സന്ദര്‍ശിച്ചു. പദ്ധതിയുടെ ആദ്യഘട്ടം ഏപ്രിലില്‍ പൂര്‍ത്തിയാക്കും. ഊരാളുങ്കല്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇതുവരെയുള്ളതും ഇനിയങ്ങോട്ടുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയെന്നും മന്ത്രി രാജീവ് അറിയിച്ചു.

''344.20 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടം 40 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. ബസാര്‍ ഭാഗം കൂടി ഉള്‍പ്പെടുത്തി നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കും. ഈ ഭാഗങ്ങളില്‍ ആറു പുലിമുട്ടുകള്‍ സ്ഥാപിക്കാനുണ്ട്. സമാന്തരമായി നടപ്പാതകള്‍ കൂടി നിര്‍മിക്കുന്നതോടെ ബീച്ച് മാതൃകയിലേക്ക് പ്രദേശം മാറും.'' കണ്ണമാലി പ്രദേശത്തെ നിര്‍മാണത്തിന്റെ എസ്റ്റിമേറ്റ് ഉടന്‍ തയ്യാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി പി രാജീവ് പറഞ്ഞത്: കടലാക്രമണത്തില്‍നിന്ന് ചെല്ലാനത്തിന് കവചമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കടല്‍ത്തീരസംരക്ഷണ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ഇന്ന് ചെല്ലാനം സന്ദര്‍ശിച്ചു. നേരില്‍ കണ്ട ചെല്ലാനത്തുകാര്‍, ആശങ്കയൊഴിഞ്ഞ അവരുടെ പുതിയ ജീവിതാനുഭവം പങ്കുവച്ചു.

പദ്ധതിയുടെ ആദ്യഘട്ടം ഏപ്രിലില്‍ പൂര്‍ത്തിയാക്കും. നിര്‍മാണകരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇതുവരെയുള്ളതും ഇനിയങ്ങോട്ടുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കെ ജെ മാക്‌സി എംഎല്‍എയും പങ്കെടുത്തു.

344.20 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടം 40 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. ബസാര്‍ ഭാഗംകൂടി ഉള്‍പ്പെടുത്തി നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കും. ഈ ഭാഗങ്ങളില്‍ ആറു പുലിമുട്ടുകള്‍ സ്ഥാപിക്കാനുണ്ട്. സമാന്തരമായി നടപ്പാതകള്‍കൂടി നിര്‍മിക്കുന്നതോടെ ബീച്ച് മാതൃകയിലേക്ക് പ്രദേശം മാറും. കണ്ണമാലി പ്രദേശത്തെ നിര്‍മാണത്തിന്റെ എസ്റ്റിമേറ്റ് ഉടന്‍ തയ്യാറാക്കാന്‍ നിര്‍ദേശിച്ചു.

എസ്റ്റിമേറ്റ് തയ്യാറാക്കല്‍ നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് യുഎല്‍സിസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ ജലവിഭവ വകുപ്പ് കിഫ്ബിക്ക് സമര്‍പ്പിക്കും. മന്ത്രിസഭയുടെ അനുമതി വേഗത്തില്‍ ലഭ്യമാക്കാനും കഴിയും. വിജയം കനാല്‍ നവീകരണത്തിന് മൂന്നുകോടി രൂപ ജലവിഭവ വകുപ്പ് അനുവദിച്ചിട്ടുണ്ട്. പുറത്തേക്ക് വെള്ളം ഒഴുകി പോകാനുള്ള സംവിധാനമായി അതുമാറും.

തീരദേശ റോഡിന്റെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ചെല്ലാനത്തെ മനുഷ്യരുടെ ജീവിതനിലവാരം ഉയര്‍ത്താനായി മാതൃക മത്സ്യഗ്രാമം വൈകാതെ ആരംഭിക്കും. അന്തിമ പദ്ധതിരേഖ കുഫോസ് സമര്‍പ്പിച്ചു. ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ പുരോഗമതിയാണ് ലക്ഷ്യമിടുന്നത്. ചെല്ലാനത്തെ കടല്‍ഭിത്തി നിര്‍മാണം ഏറ്റെടുത്ത ഊരളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Next Story