'സതീശന്‍ മുഴുവന്‍ വിധി വായിച്ചിരിക്കില്ല'; പ്രതിപക്ഷത്തിന് മന്ത്രി രാജീവിന്റെ മറുപടി
''ലോകായുക്തക്ക് ശുപാര്‍ശ നല്‍കാനുള്ള അധികാരമേയുള്ളൂ''
26 Jan 2022 11:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി. രാജീവ്. പ്രതിപക്ഷ നേതാവിന്റെ നിലപാട് ഭരണഘടനയുമായി ചേര്‍ന്നു നില്‍ക്കുന്നതല്ലെന്നും അദ്ദേഹം മുഴുവന്‍ വിധി വായിച്ചിരിക്കില്ലെന്നും രാജീവ് പറഞ്ഞു.
ലോകായുക്ത നിയമത്തിലെ 12, 14 വകുപ്പുകള്‍ പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നു. ഹൈക്കോടതി വിധികള്‍ വകുപ്പ് 12നെ മാത്രം പരാമര്‍ശിക്കുന്നതല്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164നെ തെറ്റായി വ്യാഖ്യാനിച്ചിട്ടില്ല. ജനപ്രതിനിധികളെ അയോഗ്യരാക്കേണ്ടത് കോടതിയല്ല. ഇക്കാര്യത്തില്‍ ഹൈകോടതി ഉത്തരവുണ്ട്. ഗവര്‍ണറാണ് നടപടി എടുക്കേണ്ടതെന്നാണ് കോടതി ഉത്തരവ്.
അപ്പീല്‍ അധികാരമില്ലാത്തത് ഭരണഘടനാ വിരുദ്ധമാണ്. ലോകായുക്തക്ക് ശുപാര്‍ശ നല്‍കാനുള്ള അധികാരമേയുള്ളൂ. ലോകായുക്ത അര്‍ധ ജുഡീഷ്യറി സംവിധാനമാണ്. നിയമസഭ ഉടന്‍ ചേരാത്തതു കൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനം മന്ത്രിസഭ പരിശോധിച്ച് എടുത്തതാണെന്നും പി. രാജീവ് പറഞ്ഞു.