Top

തൊഴിലാളികളുടെ അവസാന സമരമാര്‍ഗമായിരിക്കണം പണിമുടക്ക്; മന്ത്രി പി രാജീവ്

കൊല്ലം ചവറയിലെ കെഎംഎംഎല്‍ കമ്പനിയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

7 Jan 2023 12:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൊഴിലാളികളുടെ അവസാന സമരമാര്‍ഗമായിരിക്കണം പണിമുടക്ക്; മന്ത്രി പി രാജീവ്
X

കൊല്ലം: തൊഴിലാളികളുടെ അവസാന സമരമാര്‍ഗമായിരിക്കണം പണിമുടക്കെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്. സര്‍ക്കാര്‍ തരുന്ന പണം ചെലവാക്കി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് എന്നും മുന്നോട്ട് പോകാന്‍ കഴിയില്ല. സ്ഥാപനങ്ങള്‍ പ്രൊഫഷണലായി പ്രവര്‍ത്തിച്ച് സ്വയം ലാഭകരമാകണം. കെഎംഎംഎല്ലില്‍ ഒരു ദിവസം പണി മുടക്കിയാല്‍ കോടികളുടെ നഷ്ടമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

കൊല്ലം ചവറയിലെ കെഎംഎംഎല്‍ കമ്പനിയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപ്ലോയിസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, എംപ്ലോയിസ് റിക്രിയേഷന്‍ ക്ലബ്, ടെക്‌നിക്കല്‍ സര്‍വീസ് വിഭാഗം എന്നീ കെട്ടിടങ്ങളുടെയും മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ് നടപ്പാലത്തിന്റെയും ശിലാസ്ഥാപനമാണ് അദ്ദേഹം നിര്‍വഹിച്ചത്.

STORY HIGHLIGHTS: Minister P Rajeev on KMML

Next Story