Top

'ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പങ്ക്'; മന്ത്രി പി രാജീവ്

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത തൊഴിലാളി പ്രസ്ഥാനത്തിനെതിരെ നിരവധി ഗൂഢാലോചനാ കേസുകള്‍ അന്നുണ്ടായി

12 Aug 2022 3:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പങ്ക്; മന്ത്രി പി രാജീവ്
X

തിരുവനന്തപുരം: ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ ത്യാഗ നിര്‍ഭരമായ സമര ചരിത്രമുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത തൊഴിലാളി പ്രസ്ഥാനത്തിനെതിരെ നിരവധി ഗൂഢാലോചനാ കേസുകള്‍ അന്നുണ്ടായി. ആന്തമാനിലെ സെല്ലുലാര്‍ ജയിലിലെ തടവുകാരില്‍ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റുകാരാണെന്നും പി രാജീവ് പറഞ്ഞു. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്‌കാരിക വിഭാഗമായ 'രചന' സംഘടിപ്പിച്ച 'സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെല്ലുലാര്‍ ജയിലില്‍ കഴിഞ്ഞ കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുക്കുകയോ മാപ്പെഴുതി കൊടുക്കുകയോ ചെയ്യാതെയാണ് തടവില്‍ കഴിഞ്ഞത്. ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന, ഭരണഘടന നിര്‍മാണ അസംബ്ലി, പൂര്‍ണസ്വരാജ് എന്നിവയൊക്കെ ആദ്യം മുന്നോട്ടുവെച്ചത് കമ്മ്യൂണിസ്റ്റുകാരാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി ഹണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രചന കണ്‍വീനര്‍ എസ് ബിനു, ജോയന്റ് കണ്‍വീനര്‍ പൂവത്തൂര്‍ ചിത്രസേനന്‍ എന്നിവര്‍ സംസാരിച്ചു.

STORY HIGHLIGHTS: Minister P Rajeev Speaks On Communists Role In Indian Independence Movement

Next Story