Top

'സംഘട്ടനങ്ങളിലൂടെ സംഘടന ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു'; ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയത ഉണ്ടാക്കുന്നതെന്ന് മന്ത്രി എംവി ഗോവിന്ദന്‍

19 April 2022 5:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംഘട്ടനങ്ങളിലൂടെ സംഘടന ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു; ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയത ഉണ്ടാക്കുന്നതെന്ന് മന്ത്രി എംവി ഗോവിന്ദന്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയ സംഘട്ടനങ്ങള്‍ സൃഷ്ടിച്ച് സംഘടന വളര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയത ഉണ്ടാക്കുന്നത്. അതിനാല്‍ ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പാലക്കാട്ടെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം.

രണ്ട് വര്‍ഗീയ സ്വഭാവങ്ങളും നാടിന് ആപത്താണ്. സര്‍ക്കാരും പൊലീസും വിചാരിച്ചാല്‍ മാത്രം അക്രമം ഒഴിവാക്കാന്‍ സാധിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അക്രമം അജണ്ട വെച്ച് ആസൂത്രണം ചെയ്ത രണ്ടു വര്‍ഗീയ വിഭാഗങ്ങളാണിവര്‍. സ്വാഭാവികമായും ഇത് അവസാനിപ്പിക്കണമെങ്കില്‍ അവര്‍ തന്നെ വിചാരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഭൂരിപക്ഷ വര്‍ഗീയതയാണ് രാജ്യത്ത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ന്യൂനപക്ഷ വിരോധം ഉടലെടുക്കുന്നത്. ന്യൂനപക്ഷ വിരോധത്തിന്റെ ഭാഗമായാണ് സംഘര്‍ഷങ്ങള്‍ രൂപപ്പെട്ട് വരുന്നത്. സ്വാഭാവികമായും ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകാരിയായ വര്‍ഗീയത. രാജ്യത്ത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ഭൂരിപക്ഷ വര്‍ഗീയത.

ന്യൂനപക്ഷ വിരോധം ഉടലെടുക്കുന്നത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ്. ന്യൂനപക്ഷ വിരോധത്തിന്റെ ഭാഗമായാണ് സംഘര്‍ഷങ്ങള്‍ രൂപപ്പെട്ട് വരുന്നതും. സ്വാഭാവികമായും ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകാരിയായ വര്‍ഗീയതയെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: minister mv govindan about communalism

Next Story