Top

'മലയോരഹൈവേ നാടിന്റെ പ്രതീക്ഷ'; വലിയ മാറ്റം കൈവരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

'എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രധാന വികസന പദ്ധതികളില്‍ മുന്‍പന്തിയിലാണ് മലയോര ഹൈവേ'

29 July 2022 4:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലയോരഹൈവേ നാടിന്റെ പ്രതീക്ഷ; വലിയ മാറ്റം കൈവരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
X

തിരുവനന്തപുരം: മലയോര ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന്റെ കാര്‍ഷിക, വാണിജ്യ, വിനോദ സഞ്ചാര മേഖലകളില്‍ വലിയ മാറ്റമുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രധാന വികസന പദ്ധതികളില്‍ മുന്‍പന്തിയിലാണ് മലയോര ഹൈവേ. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.

'കാസര്‍ഗോഡ് നന്ദരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റര്‍ ദൂരത്തിലാണ് മലയോര ഹൈവേ നിര്‍മ്മിക്കുന്നത്. ഇതില്‍ 93.69 കിലോമീറ്റര്‍ മലയോര ഹൈവേ ഇതിനകം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. 314.84 കിലോമീറ്റര്‍ റോഡ് പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. 458.82 കിലോമീറ്റര്‍ പ്രവൃത്തി ടെണ്ടര്‍ ചെയ്തു കഴിഞ്ഞു. ഇത്തരത്തില്‍ മലയോര ഹൈവേ പദ്ധതി അതിവേഗം മുന്നോട്ട് പോകുന്നുണ്ട്', മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'മലയോരഹൈവേ എന്ന നാടിന്റെ പ്രതീക്ഷ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രധാന വികസന പദ്ധതികളില്‍ മുന്‍പന്തിയിലാണ് മലയോര ഹൈവേ. മലയോര മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കുന്നതാണ് ഈ പദ്ധതി. മലയോര ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന്റെ കാര്‍ഷിക, വാണിജ്യ, വിനോദ സഞ്ചാര മേഖലകളില്‍ വലിയ മാറ്റം കൈവരും.

പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റതിന് ശേഷം മലയോര ഹൈവേയുടെ പ്രവൃത്തി വേഗത്തിലാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. പ്രവര്‍ത്തിയിടങ്ങളില്‍ നേരിട്ട് പോവുകയും നിരവധി തവണ റിവ്യൂ യോഗങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.ഈ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തെ മലയോര ഹൈവേ പദ്ധതിയില്‍ വലിയ പുരോഗതി കൈവന്നിട്ടുണ്ട്.

കാസര്‍ഗോഡ് നന്ദരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റര്‍ ദൂരത്തിലാണ് മലയോര ഹൈവേ നിര്‍മ്മിക്കുന്നത്. ഇതില്‍ 93.69 കിലോമീറ്റര്‍ മലയോര ഹൈവേ ഇതിനകം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. 314.84 കിലോമീറ്റര്‍ റോഡ് പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. 458.82 കിലോമീറ്റര്‍ പ്രവൃത്തി ടെണ്ടര്‍ ചെയ്തു കഴിഞ്ഞു. ഇത്തരത്തില്‍ മലയോര ഹൈവേ പദ്ധതി അതിവേഗം മുന്നോട്ട് പോകുന്നുണ്ട്.

കോഴിക്കോട് ജില്ലയില്‍ മലയോര ഹൈവേയുടെ പ്രവൃത്തി ആദ്യം ആരംഭിച്ചത് തിരുവമ്പാടി നിയോജകമണ്ഡലത്തിലാണ്. 155 കോടി രൂപ ചിലവഴിച്ച് 34 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണ പ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്. ഇതില്‍ കക്കാടംപൊയില്‍ ഭാഗം ബിഎം പ്രവൃത്തി ആരംഭിച്ചു. ഏറെ സന്തോഷം നല്‍കുന്ന കാര്യമാണിത്.

ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് ജനങ്ങളെ യോജിപ്പിച്ചുള്ള പ്രവര്‍ത്തനം നടത്തുന്നതില്‍ തിരുവമ്പാടി എംഎല്‍എ ലിന്റൊ ജോസഫ് നേതൃത്വപരമായ ഇടപെടലാണ് നടത്തിയത്. കേരളത്തിലെ 13 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള കഠിന ശ്രമങ്ങള്‍ തുടരും.'



Story Highlights: Minister Muhammad Riyas On Hill Highway

Next Story