Top

മന്ത്രി മുഹമ്മദ് റിയാസും വിദേശയാത്രയ്ക്ക്; ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ പാരീസിലേക്ക്

13 Sep 2022 5:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്ത്രി മുഹമ്മദ് റിയാസും വിദേശയാത്രയ്ക്ക്; ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ പാരീസിലേക്ക്
X

തിരുവനന്തപുരം: ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും സംഘവും പാരീസിലേക്ക് പോകും. സെപ്റ്റംബര്‍ 19ന് നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കാനാണ് യാത്ര.

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അടക്കമുള്ള സംഘം ഒക്ടോബര്‍ ആദ്യം രണ്ടാഴ്ച നീളുന്ന സന്ദര്‍ശനത്തിനായി ഫിന്‍ലന്‍ഡിലേക്ക് തിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ഫിന്‍ലന്‍ഡന്റെ ക്ഷണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും.

അതേസമയം ലോകമാതൃകകള്‍ കണ്ടുപഠിക്കാന്‍ വിദേശ യാത്രകള്‍ അത്യാവശ്യമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. വിദേശത്ത് പോകുന്നത് നല്ലതാണ്. വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണെന്നും ധനമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചു. ലോക കാര്യങ്ങള്‍ കാണാന്‍ നമ്മള്‍ പോകണം. അത് പഠിക്കേണ്ടതുണ്ട്. യൂറോപ്പിലേക്ക് ആരും പോകേണ്ട എന്നാണോ പറയുന്നതെന്നും മന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. കേരളം ദരിദ്രമായ സംസ്ഥാനമല്ല. ഇക്കാര്യങ്ങളല്ല, കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള നികുതി വിഹിതത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Minister Mohammed Riyas And Team To Visit Paris

Next Story