Top

'ഉത്തരവാദിത്ത ടൂറിസം മിഷൻ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റി'; മന്ത്രി മുഹമ്മദ് റിയാസ്

ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ നിലവില്‍ 24000 പ്രാദേശിക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

12 Jan 2023 9:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തരവാദിത്ത ടൂറിസം മിഷൻ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റി; മന്ത്രി മുഹമ്മദ് റിയാസ്
X

തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മിഷൻ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റി എന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര മേഖലയെ ജനങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ടൂറിസത്തിന് ജനങ്ങളോടും ജനങ്ങൾക്ക് ടൂറിസത്തോടും ഉത്തരവാദിത്വമുള്ള ഒരു സംസ്ഥാനമായി നമുക്ക് മാറേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു . ഗ്രാമീണ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നതാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ നിലവില്‍ 24000 പ്രാദേശിക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,50,000 കുടുംബങ്ങള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഴി വരുമാനം ലഭിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സൊസൈറ്റിയാകുന്നതോടെ സ്വതന്ത്ര സ്വഭാവത്തോടെ കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂ‍ണ്ണരൂപം:

ഉത്തരവാദിത്ത ടൂറിസം മിഷൻ

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റി

വിനോദ സഞ്ചാര മേഖലയെ ജനങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ടൂറിസത്തിന് ജനങ്ങളോടും ജനങ്ങൾക്ക് ടൂറിസത്തോടും ഉത്തരവാദിത്വമുള്ള ഒരു സംസ്ഥാനമായി നമുക്ക് മാറേണ്ടതുണ്ട്.

നമ്മുടെ ഗ്രാമീണ മേഖലയെ വിനോദ സഞ്ചാരവുമായി ബന്ധപ്പെടുത്തി വിപുലമായ പ്രവർത്തനങ്ങൾ ഉത്തരവാദിത്ത ടൂറിസം മിഷൻ നടത്തിവരുന്നുണ്ട്. ആഗോളശ്രദ്ധ നേടിയ സ്ട്രീറ്റ് പദ്ധതി, സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം, ഫാം ടൂറിസം എന്നിങ്ങനെ പദ്ധതികൾ നിരവധിയാണ്. ഗ്രാമീണ സമ്പത് വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നതാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്.

ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ പ്രവർത്തനം വിപുലീകരിക്കാൻ അതിൻ്റെ ഘടനയിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമായിരുന്നു. ഒരു സ്വതന്ത്ര സ്വഭാവം മിഷൻ്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായിരുന്നു. അതിനായി ഉത്തരവാദിത്ത ടൂറിസം മിഷനെ ഒരു സൊസൈറ്റിയായി രൂപാന്തരപ്പെടുത്താൻ ആലോചിച്ചു.

ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റിയായി രൂപീകരിക്കുന്നതിനുള്ള കരട് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും റൂള്‍സ് ആന്‍ഡ് റെഗുലേഷൻസിനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയിരിക്കുകയാണ്. ഇനി മുതൽ ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി രൂപത്തിലാണ് പ്രവര്‍ത്തിക്കുക. വിനോദസഞ്ചാര മേഖലയിൽ ഇതൊരു സുപ്രധാന ചുവടുവെയ്പാണ്. ഇതോടെ പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് ടൂറിസം മേഖലയില്‍ വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പരിശീലനം, മാര്‍ക്കറ്റിംഗ്, മറ്റ് പിന്തുണാ സംവിധാനങ്ങള്‍ തുടങ്ങിയവ ഉറപ്പുനല്‍കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റിയായി ഉത്തരവാദിത്ത ടൂറിസം മാറും.

ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ നിലവില്‍ 24000 പ്രാദേശിക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,50,000 കുടുംബങ്ങള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഴി വരുമാനം ലഭിക്കുകയും ചെയ്യുന്നു. സൊസൈറ്റിയാകുന്നതോടെ സ്വതന്ത്ര സ്വഭാവത്തോടെ കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും.

STORY HIGHLIGHTS: Minister Mohammad Riyas said that Responsible Tourism Mission is the first government owned society

Next Story