Top

ഇടുക്കി ഡാം തുറക്കലില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കൃഷ്ണന്‍ക്കുട്ടി

മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് 18 കോടിയുടെ നഷ്ടം ഉണ്ടായെന്ന് മന്ത്രി പറഞ്ഞു.

19 Oct 2021 1:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടുക്കി ഡാം തുറക്കലില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കൃഷ്ണന്‍ക്കുട്ടി
X

ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ പശ്ചാത്തലത്തില്‍ പെരിയാര്‍ തീരങ്ങളില്‍ ഉള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ക്കുട്ടി. നിലവിലെ 1.017 മീറ്റര്‍ മാത്രമാണ് പെരിയാറില്‍ ജലനിരപ്പെന്നും പ്രളയ മുന്നറിയിപ്പിന് ജലനിരപ്പ് 2.5 മീറ്റര്‍ എത്തണമെന്നും മന്ത്രി പറഞ്ഞു. ജലനിരപ്പ് 3.5 മീറ്ററില്‍ എത്തിയാല്‍ മാത്രമേ അപകട സാഹചര്യമുണ്ടെന്ന് പറയാന്‍ കഴിയു. നിലവില്‍ അപകട നിലയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് 18 കോടിയുടെ നഷ്ടം ഉണ്ടായെന്നും വെള്ളം തുറന്ന് വിട്ടത് മൂലം മാത്രം 10 കോടി രൂപ നഷ്ടമുണ്ടായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇടുക്കി ഡാമിലെ വെള്ളം നിയന്ത്രിക്കുന്നതിനായ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. രാവിലെ 10.50 ന് മുന്നറിയിപ്പ് സൈറണ്‍ നല്‍കിയ ശേഷം കൃത്യം 11 മണിക്ക് തന്നെ ആദ്യ ഷട്ടര്‍ തുറന്നത്. ആദ്യ ഷട്ടര്‍ തുറന്ന ശേഷം ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും ഉയര്‍ത്തുന്ന നിലയിലായിരുന്നു ക്രമീകരണം. 35 സെ.മീ. വീതം ഷട്ടറുകള്‍ ഉയര്‍ത്തി. വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതലായി ഷട്ടര്‍ ഉര്‍ത്തുന്നത്. ഇടുക്കിയിലെ ചെറുതോണി ഡാം തുറക്കുമ്പോള്‍ ചെറുതോണി മുതല്‍ അറബിക്കടല്‍ വരെയാണ് വെള്ളം ഒഴുകുക. ചെറുതോണി ടൗണ്‍ പാതയിലെ ആദ്യ ജന വാസ കേന്ദ്രം പിന്നീട്, പെരിയാര്‍, ലോവര്‍ പെരിയാര്‍ അണക്കെട്ട്, ഭൂതത്താന്‍ കെട്ട്, കാലടി, നെടുമ്പാശ്ശേരി, ആലുവ വഴി അറബിക്കടലില്‍ പതിക്കും.

കക്കി ആനത്തോട് ഡാം തുറന്നതിന് പിന്നാലെ ഇടമലയാര്‍, പമ്പ ഡാമുകളും ചൊവ്വാഴ്ച തുറന്നിരുന്നു. ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ മുന്‍കരുതല്‍ എന്നോണം പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടമലയാറിലെ വെള്ളം രാവിലെ എട്ട് മണിയോടെ ഭൂതത്താന്‍ കെട്ടിലെത്തും. പെരിയാറില്‍ ഒരു മീറ്ററോളം ജല നിരപ്പ് ഉയരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story