'യുഡിഎഫ് 17 തവണ ഇന്ധന നികുതി കൂട്ടി'; പരിമിതമായ നികുതി വര്‍ധന മാത്രമാണ് വരുത്തിയതെന്ന് ധനമന്ത്രി
പ്രതിപക്ഷം ബിജെപിയെ പിന്തുണക്കുകയാണെന്നും ധനമന്ത്രി പ്രതികരിച്ചു
6 Feb 2023 8:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പരിമിതമായ നികുതി വര്‍ധന മാത്രമാണ് വരുത്തിയിരിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. യുഡിഎഫ് 17 തവണ ഇന്ധന നികുതി കൂട്ടി. പ്രതിപക്ഷം ബിജെപിയെ പിന്തുണക്കുകയാണെന്നും ധനമന്ത്രി പ്രതികരിച്ചു. പ്രതിപക്ഷസമരം തുടരുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് നികുതി വര്‍ധനവിലും ഇന്ധന സെസ് കൂട്ടിയതിലും പ്രതിപക്ഷം പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിരിക്കുകയാണ്. നാല് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം, സി ആര്‍ മഹേഷ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്.
ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കെതിരെ സമരം ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്. 13ന് ജില്ലാ കേന്ദ്രങ്ങളില്‍ രാപകല്‍ സമരം നടക്കും. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും. നികുതി വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് ബൈക്ക് കത്തിച്ച് പ്രതിഷേധിച്ചു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Story Highlights: Minister KN Balagopal Justifying Tax Hike And Criticizing Opposition
- TAGS:
- KN Balagopal
- Tax Hike
- UDF