സ്റ്റാലിനെ സന്ദര്‍ശിച്ച് മന്ത്രി രാധാകൃഷ്ണന്; പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് ക്ഷണം
ഇരുസംസ്ഥാനങ്ങളെയും പൊതുവില്‍ ബാധിക്കുന്ന വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു.
3 April 2022 10:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മന്ത്രി കെ രാധാകൃഷ്ണന് സന്ദര്‍ശിച്ചു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണൈ അറിവാലയത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍' എന്ന വിഷയത്തിലുള്ള സെമിനാറിലേക്ക് ക്ഷണിക്കാനാണ് മന്ത്രി രാധാകൃഷ്ണന് സ്റ്റാലിനെ കണ്ടത്.
ഇരുസംസ്ഥാനങ്ങളെയും പൊതുവില്‍ ബാധിക്കുന്ന വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു. മന്ത്രിമാരായ ദുരൈ മുരുകന്, കെ പൊന്മുടി, സി വി ഗണേശന് എന്നിവര്‍ക്കൊപ്പവും മന്ത്രി രാധാകൃഷ്ണന് ചര്‍ച്ച നടത്തി. സിപിഐഎം തമിഴ്നാട് സംസ്ഥാന സെകട്ടറി കെ ബാലകൃഷ്ണനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Next Story