Top

ദേഹാസ്വാസ്ഥ്യം; മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശരീരത്തിൽ ഷുഗറിന്റെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്ന് വെെദ്യ പരിശോധനയില്‍ വ്യക്തമായി.

3 Dec 2021 6:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേഹാസ്വാസ്ഥ്യം; മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X

തിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ ഷുഗറിന്റെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്ന് വെെദ്യ പരിശോധനയില്‍ വ്യക്തമായി.

നിലവില്‍ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തിയതായിരുന്നു മന്ത്രി. സഹകരണമന്ത്രി വിഎൻ വാസവൻ കെ കൃഷ്ണൻകുട്ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു.


Next Story