Top

മണ്ണെണ്ണ വിലവര്‍ദ്ധനവില്‍ കേന്ദ്രം നയം തിരുത്തണം; ജി.ആര്‍ അനില്‍

3 April 2022 4:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മണ്ണെണ്ണ വിലവര്‍ദ്ധനവില്‍ കേന്ദ്രം നയം തിരുത്തണം; ജി.ആര്‍ അനില്‍
X

തിരുവനന്തപുരം: മണ്ണെണ്ണ വിലവര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്ന് ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. വില കുറച്ച് നല്‍കാന്‍ സാധിക്കുമോയെന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്നും ആറാം തിയതി കേന്ദ്ര പെട്രോളിയം മന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും നേരില്‍ കണ്ട് പ്രതിഷേധമറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വിഹിതം കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെടും. നേരത്തെ സംസ്ഥാനം ഇരുപത്തിയഞ്ച് രൂപ കുറച്ച് നല്‍കിയിരുന്നു. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഭീമമായ തുക വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നൂറ് രൂപ കൂടുതല്‍ നല്‍കി മണ്ണെണ്ണ വാങ്ങേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത് ഇത് മത്സ്യ തൊഴിലാളികളെ പരോക്ഷമായും ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉപഭോതൃ സംസ്ഥാനമായ കേരളം എല്ലാം പുറത്തു നിന്ന് വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത് കേന്ദ്ര വിഹിതം കുറയുമ്പോള്‍ സ്വാഭാവികമായും വിതരണം ചെയ്യുന്നതിന്റെ അളവ് കുറയും. വിഷയത്തില്‍ ബിജെപി നയം വ്യക്തമാക്കണം. ചിത്തരഞ്ജന്‍ എം എല്‍ എയുടെ പരാതിയില്‍ കൃത്രിമ വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story