Top

'മറ്റ് സംസ്ഥാനങ്ങളിലെ വിലക്കയറ്റം നമ്മുടെ നാട്ടിലും പ്രതിഫലിക്കുന്നതാണ്'; അരിവില വര്‍ധന പിടിച്ചുനിര്‍ത്തുമെന്ന് ഭക്ഷ്യമന്ത്രി

ഈ മാസം തന്നെ ആന്ധ്രയില്‍ നിന്നുള്ള അരി കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു

2 Nov 2022 8:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മറ്റ് സംസ്ഥാനങ്ങളിലെ വിലക്കയറ്റം നമ്മുടെ നാട്ടിലും പ്രതിഫലിക്കുന്നതാണ്; അരിവില വര്‍ധന പിടിച്ചുനിര്‍ത്തുമെന്ന് ഭക്ഷ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്തെ അരി വില വര്‍ധനവ് പിടിച്ചു നിര്‍ത്തുമെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അരിയെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കാണുന്നുണ്ട്. ഈ മാസം തന്നെ ആന്ധ്രയില്‍ നിന്നുള്ള അരി കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു.

കടുത്ത വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി ഊര്‍ജിതമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. അരി വില വര്‍ധന നിയന്ത്രിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അരിയെത്തിക്കാനുള്ള ഇടപെടല്‍ ഫലം കണ്ടു. ഈ മാസം തന്നെ ആന്ധ്രയില്‍ നിന്നുള്ള അരി കേരളത്തിലെത്തും. കേരളത്തിന് ആവശ്യമായ അരിയുടെ 18 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവിടേക്ക് ബാക്കി അരി എത്തിക്കുന്നത്. അപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലുണ്ടാകുന്ന വിലക്കയറ്റം നമ്മുടെ നാട്ടിലും പ്രതിഫലിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു

വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യമാക്കാനും വില നിയന്ത്രണത്തിനുമുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാനും ഇന്നലെ ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുവുമായി മന്ത്രി ജി ആര്‍ അനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരി അടക്കമുള്ള ആറ് പലവ്യഞ്ജനങ്ങള്‍ എത്തിക്കുമെന്നും അറിയിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സഞ്ചരിക്കുന്ന 'അരിവണ്ടി'യുടെ സഞ്ചാരം ആരംഭിച്ചിട്ടുണ്ട്.

Story Highlights: Minister G R Anil Response On Rice Price Hike

Next Story