'എസ്എഫ്‌ഐയുമായി ഞാന്‍ സംസാരിച്ചോളാം'; വിശദീകരണവുമായി മന്ത്രി ആന്റണി രാജു
കണ്‍സെഷന്‍ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നത്.
13 March 2022 1:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്യാര്‍ഥികളുടെ യാത്രാഇളവ് സംബന്ധിച്ച പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി മന്ത്രി ആന്റണി രാജു. തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം നടത്തുകയായിരുന്നെന്ന് ആന്റണി രാജു പറഞ്ഞു.
കണ്‍സെഷന്‍ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നത്. തന്റെ വാക്കുകള്‍ അടര്‍ത്തി എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. പ്രസ്താവന മുഴുവനായി കേട്ടാല്‍ പറഞ്ഞതിന്റെ വ്യക്തത ലഭിക്കും. കണ്‍സെഷന്‍ നിരക്ക് നാണക്കേടാണെന്ന് പറഞ്ഞിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു.
തിരുത്തേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ തിരുത്തും. ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായും ചര്‍ച്ച നടത്തുമെന്നും എസ്എഫ്‌ഐയുമായി താന്‍ സംസാരിച്ചോളാമെന്നും ആന്റണി രാജു വ്യക്തമാക്കി.
കെഎസ്‌യുവിന്റേത് രാഷ്ട്രിയ പ്രസ്താവനയാണെന്നും വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണെന്നും ആന്റണി രാജു പറഞ്ഞു. മുന്നണിയില്‍ ആലോചിച്ച ശേഷം മാത്രമായിരിക്കും യാത്രാഇളവ് സംബന്ധിച്ച തീരുമാനം. ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണയാത്രാ സൗജന്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.