Top

ബഫര്‍ സോണ്‍: ജനവാസ മേഖലയെ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

ജനവാസ മേഖലകള്‍ ഒഴിവാക്കാന്‍ നിയമപരമായി പരമാവധി ശ്രമിക്കുമെന്ന് മന്ത്രി

22 Dec 2022 5:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബഫര്‍ സോണ്‍: ജനവാസ മേഖലയെ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
X

തിരുവനന്തപുരം: ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഫീല്‍ഡ് സര്‍വേ തുടങ്ങാന്‍ തിയതി നിശ്ചയിക്കേണ്ട കാര്യമില്ല. പഞ്ചായത്തുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതികള്‍ ലഭിക്കുന്നതിന് അനുസരിച്ച് സര്‍വേ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജനവാസ മേഖലകള്‍ ഒഴിവാക്കാന്‍ നിയമപരമായി പരമാവധി ശ്രമിക്കും. കേസ് വരാനിടയുണ്ട്. സുപ്രീംകോടതി തിയതി തീരുമാനിച്ചിട്ടില്ല. അതുകൂടി കേട്ടതുകൊണ്ടാണ് നടപടികള്‍ വേഗത്തിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. വാര്‍ഡ് അംഗം, വില്ലേജ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നായിരിക്കും ഫീല്‍ഡ് സര്‍വേ നടത്തുകയെന്നും മന്ത്രി അറിയിച്ചു.

2021ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്. റിപ്പോര്‍ട്ട് മാനദണ്ഡമാക്കി ജനങ്ങള്‍ക്ക് പരാതി നല്‍കാം. ജനവാസ മേഖലകളെ ബഫര്‍സോണില്‍ നിന്നും ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.22 സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഭൂപടമാണ് പുറത്ത് വിട്ടത്. ഭൂപടത്തില്‍ ജനവാസ മേഖല വയലറ്റ് നിറത്തിലും പരിസ്ഥിതി ലോല മേഖല പിങ്ക് നിറത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല നിറത്തിലും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.

Story Highlights: Minister AK Saseendran's Response On Buffer Zone Issue

Next Story