Top

'മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടയാളാണ് ഗാഡ്ഗില്‍, ആശങ്ക അന്നുതുടങ്ങിയതാണ്'; എ കെ ശശീന്ദ്രന്‍

വന്യമൃഗങ്ങളും മനുഷ്യരും ലോകത്തിലെ സൃഷ്ടികളാണ് എന്ന വസ്തുത മറന്നുപോകരുതെന്നും മന്ത്രി

21 Jan 2023 5:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടയാളാണ് ഗാഡ്ഗില്‍, ആശങ്ക അന്നുതുടങ്ങിയതാണ്; എ കെ ശശീന്ദ്രന്‍
X

കോഴിക്കോട്: മലയോര ജനതയുടെ മനസില്‍ തീ കോരിയിട്ട ആളാണ് മാധവ് ഗാഡ്ഗിലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുതല്‍ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കര്‍ഷകര്‍ക്കുള്ളതെന്നും വന്യമൃഗങ്ങളും മനുഷ്യരും ലോകത്തിലെ സൃഷ്ടികളാണ് എന്ന വസ്തുത മറന്നുപോകരുതെന്നും മന്ത്രി പ്രതികരിച്ചു.

'ആരെയും കൊല്ലാനല്ല. സന്തുലിതാവസ്ഥയാണ് ആവശ്യം. വന്യമൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും അവരവരുടേതായ അവകാശമുണ്ട്. ഇത് രണ്ടും ലോകത്തിലെ സൃഷ്ടികളാണ് എന്ന വസ്തുത മറന്നുപോകരുത്. എല്ലാവര്‍ക്കും ജീവിക്കണം . സമന്വയത്തിന്റെ പാതയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്', മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ജനവാസമേഖലയില്‍ ഇറങ്ങിയ പിടി 7നെ പിടികൂടാന്‍ വനംവകുപ്പ് നടത്തുന്നത് ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ ദൗത്യമാണെന്നും മന്ത്രി പറഞ്ഞു. 'ശുഭപ്രതിക്ഷയാണ്, ജനങ്ങള്‍ക്ക് ആശ്വാസമാകും എന്നാണ് കരുതുന്നത്. വന്യമൃഗ ശല്യം ഒഴിവാകാന്‍ വൈത്തിരി മോഡല്‍ ജനകീയ പ്രതിരോധം വേണം. വനംവകുപ്പ് സ്ഥാപിക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ പരിപാലിക്കുന്നതില്‍ വീഴ്ച വരുന്നുണ്ട്. ജനകീയ പ്രതിരോധത്തിന് ഫണ്ട് അനുവദിക്കുന്നതില്‍ ധനവകുപ്പുമായി ആലോചന നടത്തും', എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Story Highlights: Minister AK Saseendran Criticizing Madhav Gadgil

Next Story