Top

വിഎസ് ഹൈദർ അലിക്ക് മിനി സ്ക്രീൻ പുരസ്കാരം

22 Oct 2022 9:23 AM GMT
ഫിൽമി റിപ്പോർട്ടർ

വിഎസ് ഹൈദർ അലിക്ക് മിനി സ്ക്രീൻ പുരസ്കാരം
X

എൻസിപി ദേശീയ കലാ സംസ്കൃതി മിനി സ്ക്രീൻ അവാർഡുകൾ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമ പുരസ്‌കാരം റിപ്പോർട്ടർ ടിവി എന്റർടൈൻമെന്റ് എഡിറ്റർ വിഎസ് ഹൈദർ അലിക്ക്. ടി ആര്‍ അനില്‍ കുമാര്‍ (ദേശാഭിമാനി), വിവേക് മുഴക്കുന്നം(മനോരമ), ഹാഷ്മി താജ് ഇബ്രാഹിം (24ന്യൂസ്) എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ ഉണ്ട്.

സിനിമ മേഖലയിലെ സമഗ്ര സംഭാവനകളെ മാനിച്ച് സംവിധായകന്‍ വിനയന് കലാപ്രതിഭ പുരസ്‌ക്കാരം നല്‍കി ആദരിക്കും. ജൂറി അവാര്‍ഡുകള്‍ പ്രശാന്ത് കാഞ്ഞിരമറ്റം, റഫീഖ് ചൊക്ലി, ഷെറിന്‍ തോമസ് എന്നിവര്‍ക്ക് നല്‍കും. പിന്നണി ഗായകരായ ജെന്‍സി, കൊച്ചിന്‍ ഇബ്രാഹിം, കൊച്ചിന്‍ മന്‍സൂര്‍, കൊച്ചിന്‍ മെഹബൂബ് ലക്ഷ്മണന്‍ എന്നിവരെയും ആദരിക്കും.

ഒക്ടോബര്‍ 31 ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. രാഷ്ട്രീയ-കലാസാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Story Highlights; Mini Screen Award to reporter tv reporter VS Haider Ali

Next Story