Top

സ്‌കൂളുകളില്‍ പാല്‍,മുട്ട വിതരണം നിര്‍ത്തില്ല; അധ്യാപക സംഘടനകളുടെ ആവശ്യം തളളി

വിതരണത്തിനായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

13 Dec 2021 4:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌കൂളുകളില്‍ പാല്‍,മുട്ട വിതരണം നിര്‍ത്തില്ല; അധ്യാപക സംഘടനകളുടെ ആവശ്യം തളളി
X

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നത് നിര്‍ത്തില്ലെന്ന് സര്‍ക്കാര്‍. വിതരണം നിര്‍ത്തിവെക്കുന്നതിന് അധ്യാപക സംഘടനകള്‍ ഉയര്‍ത്തിയ ആവശ്യം സര്‍ക്കാര്‍ തളളി. പകരം പാല്‍,മുട്ട വിതരണം രണ്ട് ദിവസമാക്കി കുറച്ചു. സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് തീരുമാനം.

വിതരണത്തിനായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറയ്ക്കുന്നത് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

ഒമിക്രോണ്‍ സാഹചര്യത്തില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് കണ്ടെത്തണം. വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വര്‍ധിപ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഉത്സവങ്ങള്‍, രാഷ്ട്രീയ സാമൂഹിക പരിപാടികള്‍ തുറന്ന സ്ഥളങ്ങളില്‍ സംഘടിപ്പിക്കുമ്പോള്‍ പരമാവധി 300 പേരെ പ്രവേശിപ്പിച്ചാല്‍ മതിയെന്നും അവലോകന യോഗത്തില്‍ സര്‍ക്കര്‍ പറഞ്ഞു.

Next Story