Top

കുണ്ടറയില്‍ മര്‍ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു

പിന്നില്‍ ബാര്‍ ജീവനക്കാര്‍ ആണെന്നായിരുന്നു ആരോപണം.

6 May 2022 5:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുണ്ടറയില്‍ മര്‍ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു
X

കൊല്ലം: കൊല്ലം കുണ്ടറയില്‍ മര്‍ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു. മഹാരാഷ്ട്ര സ്വദേശി പര്‍വിന്‍ രാജുവാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം ബാറില്‍ വെച്ചായിരുന്നു പര്‍വിന്‍ രാജുവിന് മര്‍ദ്ദനമേറ്റത്. പിന്നില്‍ ബാര്‍ ജീവനക്കാര്‍ ആണെന്നായിരുന്നു ആരോപണം. മദ്യപിച്ച ശേഷവും ബാറിൽ നിന്ന് പോകാത്തതിനെ തുടർന്ന് ജീവനക്കാരുമായി നടന്ന തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.

കഴിഞ്ഞ രാത്രി വൈകി കുണ്ടറയിലെ ബാറിൽ മദ്യപിക്കാനെത്തിയ പർവ്വീൻ രാജുവും ബാറിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ബാറിൻ്റെ സമയം അവസാനിച്ചിട്ടും മദ്യം ആവശ്യപ്പെട്ടതോടെയാണ് തർക്കം ഉടലെടുത്തത്.തുടർന്നുണ്ടായ അടിപിടിയിൽ പരിക്കേറ്റ് ബോധം നഷ്ടമായ പർവ്വീണിനെആദ്യം കുണ്ടറ താലൂക്ക് ആശുപത്രിയിലും ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചു. രാവിലെ എട്ടുമണിയോടെ മരണപ്പെട്ടു.

സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി കുണ്ടറ പോലീസ് പറയുന്നു.തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം വിട്ട് നൽകും. അതേ സമയം കസ്റ്റഡിയിലെടുത്ത ബാർ ജീവനക്കാരെ ചോദ്യം ചെയ്ത് വരുകയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും കുണ്ടറ പൊലീസ് വ്യക്തമാക്കി.

Next Story