എംജി തെരഞ്ഞെടുപ്പ്: ചുവപ്പണിഞ്ഞ് എറണാകുളം ജില്ല, മഹാരാജാസില്‍ 14ല്‍ 14; രണ്ട് കോളേജുകള്‍ കൂടി തിരിച്ചുപിടിച്ച് എസ്.എഫ്.ഐ
അനുജ ബി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടതോടെ മഹാരാജാസില്‍ വീണ്ടും വനിത നയിക്കുന്ന യൂണിയന് എന്ന പ്രത്യേകത കൂടിയുണ്ട്.
15 March 2022 3:16 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്ക്ക് ജയം. എറണാകുളം ജില്ലയിലെ ഒട്ടുമിക്ക കോളേജ് യൂണിയനുകളും എസ്എഫ്ഐ കരസ്ഥമാക്കി. മഹാരാജാസില്‍ മുഴുവന്‍ സീറ്റിലും എസ്ഫ്ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. അനുജ ബി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടതോടെ മഹാരാജാസില്‍ വീണ്ടും വനിത നയിക്കുന്ന യൂണിയന് എന്ന പ്രത്യേകത കൂടിയുണ്ട്.
മഹാരാജാസ് യൂണിയന്
ചെയര്‍ പേഴ്സണ്‍: അനുജ ബി
വൈസ് ചെയര്‍ പേഴ്സണ്‍: അനന്യ കലാതര
ജനറല്‍ സെക്രട്ടറി: അഭിറാം പി പി
ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി: ശ്രീറാം രവീന്ദ്രന് പി
മാഗസിന് എഡിറ്റര്‍: അശ്വിന് സി എസ്
വനിതാ പ്രതിനിധി: അനഘ കെ
വനിതാ പ്രതിനിധി: ഫാത്തിമ ഷഹാന വി ടി
തേര്‍ഡ് ഡിസി പ്രതിനിധി: റംഷി റഹ്മാന്
സെക്കന്‍ഡ് ഡിസി പ്രതിനിധി: മുഹമ്മദ് സുല്‍ഫിക്കര്‍ കെ
ഫസ്റ്റ് ഡിസി പ്രതിനിധി: സുജിത്ത് ഐ എം
ഫസ്റ്റ് പിജി പ്രതിനിധി: പ്രണവ് വി വി
സെക്കന്‍ഡ് പിജി പ്രതിനിധി: ജയരാജ് കെ ജെ
യുയുസി: ആശിഷ് എസ് ആനന്ദ്
യുയുസി: അതുല്‍ എം എസ്
ജില്ലകളിലെ ഭൂരിഭാഗം കോളേജുകളിലും എസ്എഫ്ഐ നിയന്ത്രണത്തിലുള്ള യൂണിയനാണ് തെരഞ്ഞെടുക്കപ്പെട്ടത്. വാഴക്കുളം സെന്റ് ജോര്‍ജ്, തൃക്കാക്കര കെഎംഎം എന്നീ കോളേജ് യൂണിയനുകള്‍ കെഎസ്യുവില്നിന്ന് എസ്എഫ്ഐ തിരിച്ചുപിടിച്ചു. രണ്ടിടത്തും മുഴുവന്‍ സീറ്റുകള്‍ നേടി.
തൃപ്പുണിത്തുറ ഗവ. ആര്‍ട്സ് കോളേജ്, ആര്‍എല്‍വി കോളേജ്, സംസ്കൃതം കോളേജ്, വൈപ്പിന്‍ ഗവ. കോളേജ്, മാല്യങ്കര എസ്എന്‍എം, കോതമംഗലം എംഎ കോളേജ്, ഇടക്കൊച്ചി സിയന്ന, പൂത്തോട്ട എസ്എന്‍ കോളേജ്, കോതമംഗലം എല്‍ദോ മാര്‍ ബസേലിയസ് കോളേജ്, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ്, കോതമംഗലം മൗണ്ട് കാര്‍മല്‍ കോളേജ്, നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്സ് കോളേജ്, ഇടപ്പള്ളി സ്റ്റാറ്റ്സ് കോളേജ്, പൈങ്ങോട്ടൂര്‍ എസ്എന്‍ കോളേജ്, കൊച്ചി എംഇഎസ് കോളേജ് എന്നിവിടങ്ങളിലും എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ക്കാണ് വിജയം.
കുന്നുകര എംഇഎസ് കോളേജ്, മണിമലക്കുന്ന് ഗവ. കോളേജ്, തൃക്കാക്കര ഭാരത് മാതാ കോളേജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. ആലുവ ഭാരത് മാതാ ആര്‍ട്സ് കോളേജ്, പൂത്തോട്ട എസ്എന്‍ ലോ കോളേജ്, പുത്തന്‍വേലിക്കര ഐഎച്ച്ആര്‍ഡി, കൊച്ചിന് കോളേജ്, പിറവം ബിപിസി, മൂവാറ്റുപുഴ നിര്‍മല,പൈങ്ങോട്ടൂര്‍ ശ്രീ നാരായണഗുരു കോളേജ് എന്നിവിടങ്ങളിലും എസ്എഫ്ഐ നേതൃത്വത്തിലുള്ള യൂണിയന് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ തന്നെ 16 കോളേജുകളില്‍ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു.
Highlights: mgu college elections sfi win all seats of maharaja's students union