Top

എംജി കെക്കൂലി വിവാദം; എല്‍സിക്കെതിരെ കൂടുതല്‍ തെളിവുകള്‍; അന്വേഷണം

എംജി സര്‍വ്വകലാശാല കൈക്കൂലി വിവാദത്തില്‍ അറസ്റ്റിലായ പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സിജെ എല്‍സിക്കെതിരെ കൂടുതല്‍ തെളിവ്

17 Feb 2022 2:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംജി കെക്കൂലി വിവാദം; എല്‍സിക്കെതിരെ കൂടുതല്‍ തെളിവുകള്‍; അന്വേഷണം
X

എംജി സര്‍വ്വകലാശാല കൈക്കൂലി വിവാദത്തില്‍ അറസ്റ്റിലായ പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സിജെ എല്‍സിക്കെതിരെ കൂടുതല്‍ തെളിവ്. രണ്ട് വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കൂടി തിരുത്തിയെന്ന് സിന്‍ഡിക്കറ്റ് സമിതി കണ്ടെത്തി. ഇതില്‍ കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ് സമിതി.

സര്‍വ്വകലാശാല എംബിഎ വിഭാഗത്തിലാണ് വീഴ്ച്ച കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ജാഗ്രതക്കുറവ് കാട്ടിയ സെക്ഷന്‍ ഓഫീസര്‍ക്കെതിരേയും നടപടിയെടുക്കും. മാര്‍ക്ക് ലിസ്റ്റിനും സര്‍ട്ടിഫിക്കറ്റിനുമായി ഒന്നരലക്ഷം രൂപ സി ജെ എല്‍സി കൈപ്പറ്റിയെന്നാണ് ഉപസമിതിയുടെ കണ്ടെത്തല്‍. സോഫ്റ്റ്‌വെയറിലേക്ക് മാര്‍ക്കുകള്‍ അപ്ലോഡ് ചെയ്യുന്ന സമയത്താണ് ക്രമക്കേട് നടന്നിട്ടുള്ളത്. എല്‍സിയുടെ യൂസര്‍ ഐഡിയില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും.

കേസില്‍ അറസ്റ്റിലായ സിജെ എല്‍സി ഇപ്പോള്‍ ജയിലിലാണ്. ഏഴായിരം ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടികിടക്കുന്നതായും സമിതി കണ്ടെത്തി. ഇവ വിതരണം ചെയ്യാന്‍ പ്രത്യേകം ക്യാമ്പ് നടത്താനാണ് തീരുമാനം.

STORY HIGHLIGHTS: mg university mark list controversy More evidence against LC

Next Story