മാര്‍ക്ക് ലിസ്റ്റിന് കൈക്കൂലി; ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍; സംഘടനയും പുറത്താക്കി
സര്‍വ്വകലാശാ ഓഫീസില്‍വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
30 Jan 2022 1:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാര്‍ക്ക് ലിസ്റ്റിന് വേണ്ടി വിദ്യാര്‍ത്ഥിനിയില്‍ നിന്നും കൈക്കൂലി വാങ്ങിയ എംജി സര്‍വ്വകലാശാല ജീവനക്കാരിക്കെതിരെ നടപടി. അറസ്റ്റിലായ പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി. ജെ എല്‍സിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇടത് യൂണിയന്‍ അംഗമായിരുന്നു എല്‍സി. അവരെ സംഘടനയില്‍ നിന്നും പുറത്താക്കി. ഇന്നലെയാണ് എല്‍സിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. സര്‍വ്വകലാശാ ഓഫീസില്‍വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാര്‍ത്ഥിയില്‍ നിന്ന് സെക്ഷന്‍ അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയില്‍ നിന്ന് ബാങ്ക് വഴി ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയില്‍ 15000 രൂപ സര്‍വകലാശാല ഓഫീസില്‍ വച്ച് കൈപ്പറ്റിയപ്പോള്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ത്ഥി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മാര്‍ക്ക് ലിസ്റ്റിനും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനുമായി സര്‍വ്വകലാശാല സെഷന്‍സ് അസി. എല്‍സി സിജെയെ സമീപിച്ചത്. ഇവ ലഭിക്കുന്നതിനായുള്ള കാലതാമസം ഒഴിവാക്കാമെന്ന് പറഞ്ഞ എല്‌സി ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഇന്ന് സര്‍വ്വകലാശാലയില്‍ എത്തിയപ്പോഴാണ് ബാക്കി തുക ഇന്ന് തന്നെ വേണമെന്ന് ഇവര്‍ വാശിപിടിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥി വിജിലന്‍സില്‍ പരാതി പെട്ടു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ നോട്ടുകളുമായി വിജിലന്‍സ് വിദ്യാര്‍ത്ഥിയെ സര്‍വ്വകലാശാലയിലേക്ക് അയച്ചു. ഇത് കൈപറ്റുന്നതിനിടെയണ് എല്‍സിയെ വിജിലന്‍സ് സംഘം പിടികൂടിയത്. കോട്ടയം ആര്‍പ്പൂക്കര സ്വദേശിയാണ് എല്‍സി. വിജിലന്‍സ് എസ്പി വിജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നീക്കങ്ങളാണ് ഉദ്യോ?ഗസ്ഥയെ കുടുക്കിയത്.സര്‍ട്ടിഫിക്കറ്റുകള്‍ക്കും മാര്‍ക്ക്‌ലിസ്റ്റിനുമൊക്കയായി സര്‍വ്വകലാശാലയില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിനായി ഇത്തരത്തില്‍ കൈക്കൂലി വാങ്ങുന്ന സംഭവങ്ങള്‍ എംജി സര്‍!വ്വകലാശാലയില്‍ നിരന്തരം ഉണ്ടാ കാറുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യ സമയത്ത് ലഭിച്ചില്ലെങ്കില്‍ ഉപരിപഠനം മുടങ്ങുമോയെന്ന വിദ്യാര്‍ത്ഥികളുടെ ആശങ്കയാണ് സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നത്.