വടകരയിൽ വ്യാപാരി കടയ്ക്കുളളിൽ മരിച്ച നിലയിൽ; ദേഹത്ത് പരുക്കേറ്റ പാടുകൾ
25 Dec 2022 3:08 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: വടകരയിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വടകര പുതിയാപ്പ സ്വദേശി രാജൻ (62 ) ആണ് മരിച്ചത്. പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ പല ചരക്ക് കടക്കുള്ളിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്.
രാജന്റെ ശരീരത്തിൽ പരുക്കേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. രാജൻ കഴുത്തിലും കയ്യിലുമായി അണിഞ്ഞിരുന്ന സ്വർണാഭരണവും നഷ്ടമായിട്ടുണ്ട്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
STORY HIGHLIGHTS: merchant found dead inside his shop at Vadakara
Next Story