Top

മാനസിക വെല്ലുവിളി നേരിടുന്ന വൃദ്ധനെ ഉപേക്ഷിച്ച് പള്ളിക്കമ്മിറ്റി; അഭയം ബസ് സ്റ്റോപ്പിൽ; മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ

17 Dec 2021 2:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാനസിക വെല്ലുവിളി നേരിടുന്ന വൃദ്ധനെ ഉപേക്ഷിച്ച് പള്ളിക്കമ്മിറ്റി; അഭയം ബസ് സ്റ്റോപ്പിൽ; മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ
X

പള്ളിക്കമ്മിറ്റി ഉപേക്ഷിച്ച മാനസിക വെല്ലുവിളി നേരിടുന്ന വയോധികനെ ഏറ്റെടുത്ത് സംരക്ഷിക്കാൻ ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അം​ഗം കെ ബൈജുനാഥ് ഉത്തരവ് നൽകിയത്. നടപടി സ്വീകരിച്ച ശേഷം പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

പള്ളിക്കമ്മിറ്റി ഉപേക്ഷിതതിനെത്തുടർന്ന് പുതുപ്പാടി ഒടുങ്ങാക്കാട് പള്ളി മഖാം പരിസരത്തെ വെയ്റ്റിം​ഗ് ഷെഡിലാണ് ഒകെ ഹംസ എന്ന എന്ന വയോധികൻ അഭയം പ്രാപിച്ചിരുന്നത്‍. പുതുപ്പാടി സ്വദേശിയായ ഹംസക്ക് പള്ളി കാന്റീനിൽ നിന്ന് ഭക്ഷണം നൽകാറില്ലെന്നും ഭിക്ഷയെടുത്താണ് ഹംസ ജീവിക്കുന്നതെന്നും കാട്ടി പ്രദേശവാസിയാണ് പരാതി നൽകിയത്.

രോ​ഗിയായ പിതാവിന് ഹംസയെ സംരക്ഷിക്കാൻ കഴിയാതെ വന്നപ്പോൾ 5 സെന്റ് സ്ഥലം ഹംസയെ സംരക്ഷിക്കാനായി അദ്ദേ​ഗം പള്ളി കമ്മിറ്റിക്ക് എഴുതി നൽകിയതായും പരാതിയിൽ പറയുന്നു. ഹംസയ്ക്ക് ​ഗ്രാമ പഞ്ചായത്ത് വീട് വെച്ച് നൽകി. എന്നാൽ ഹംസയെ പള്ളി കമ്മിറ്റി ഉപേക്ഷിക്കുകയാണുണ്ടായതെന്നും പരാതിൽ പറയുന്നു. പള്ളി കമ്മിറ്റിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

Next Story