Top

'യൂട്യൂബ് അഭിമുഖങ്ങളില്‍ മെഹ്നാസ് പറയുന്നത് നുണകള്‍'; തന്റെ ഭാഗം ന്യായീകരിക്കാനെന്ന് റിഫയുടെ സഹോദരന്‍

താന്‍ കൂടി ഉള്‍പ്പെട്ട പലകാര്യങ്ങളും തെറ്റായാണ് അവതരിപ്പിക്കുന്നതെന്നും റിജിന്‍ പറഞ്ഞു

10 May 2022 5:14 PM GMT
അരുണ്‍ മധുസൂദനന്‍

യൂട്യൂബ് അഭിമുഖങ്ങളില്‍ മെഹ്നാസ് പറയുന്നത് നുണകള്‍; തന്റെ ഭാഗം ന്യായീകരിക്കാനെന്ന് റിഫയുടെ സഹോദരന്‍
X

കൊച്ചി: റിഫയുടെ മരണത്തിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവും കാണിക്കാതിരുന്ന മെഹ്നാസ് യൂട്യൂബ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കി തന്റെ ഭാഗം ന്യായീകരിക്കുകയാണെന്ന് റിഫയുടെ സഹോദരന്‍. ഈ അഭിമുഖങ്ങളിലൊക്കെ മെഹ്നാസ് കളവാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും താന്‍ കൂടി ഉള്‍പ്പെട്ട പലകാര്യങ്ങളും തെറ്റായാണ് അവതരിപ്പിക്കുന്നതെന്നും റിജിന്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. റിഫയുടെ മരണ ശേഷം മെഹ്നാസിന്റെ പെരുമാറ്റങ്ങളില്‍ സംശയം പ്രകടിപ്പിച്ച റിജിന്‍ മരണത്തില്‍ ദുരൂഹതയുണ്ടായിരുന്നെന്നും ആവര്‍ത്തിച്ചു.

'ദുബായില്‍ എത്തിയ ശേഷം കാശ് കൈയ്യില്‍ നില്‍ക്കുന്നില്ല, മെഹ്നാസ് ജോലിക്ക് പോകുന്നില്ല, താന്‍ പണിയെടുത്ത കാശ് മെഹ്നാസ് ധൂര്‍ത്തടിക്കുന്നു എന്നെല്ലാം റിഫ പറഞ്ഞിരുന്നു. നിനക്ക് ബുദ്ധിമുട്ടാണെങ്കില്‍ നാട്ടിലേക്ക് പോകൂ എന്ന് ഞാന്‍ റിഫയോട് പറഞ്ഞിരുന്നു. എന്നാല്‍, അവനില്ലാതെ പറ്റില്ല എന്നായിരുന്നു റിഫ പറഞ്ഞിരുന്നത്. ഇടയ്ക്ക് റിഫ നാട്ടില്‍ വന്ന് നിന്നിരുന്നു. പക്ഷേ, തിരിച്ചുപോയപ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ആ സമയത്തൊന്നും മെഹ്നാസ് മെസേജ് അയക്കാറുണ്ടായിരുന്നില്ല', റിജിന്‍ പറഞ്ഞു.

'അവസാനമായി റിഫ പറഞ്ഞത് മെഹ്നാസിന്റെ സുഹൃത്ത് ജംഷാദ് ശല്യപ്പെടുത്തുന്നു എന്നാണ്. രാത്രിയില്‍ ഉണര്‍ന്ന് നോക്കുമ്പോള്‍ ജംഷാദാണ് അടുത്ത് കിടക്കുന്നതെന്ന് കണ്ടുവെന്നും ഫാന്‍ ഓഫ് ചെയ്യുക, ഉറക്കത്തില്‍ ശല്യപ്പെടുത്തുക എന്നിവയൊക്കെ ചെയ്യാറുണ്ടായിരുന്നു എന്ന് പറഞ്ഞു. റിഫയേയും ജംഷാദിനേയും മാത്രം മുറിയിലാക്കി മെഹ്നാസ് പുറത്ത് പോവാറുണ്ടായിരുന്നു. എത്ര വലിയ സുഹൃത്തായാലും എപ്പോഴാണ് മനസ്സ് മാറുക എന്ന് പറയാന്‍ കഴിയില്ലെല്ലോ എന്നെല്ലാം റിഫ പറഞ്ഞിരുന്നു. നാട്ടിലായിരുന്നപ്പോഴും മെഹ്നാസിന്റെ സുഹൃത്തുക്കള്‍ രാത്രിയില്‍പ്പോലും സുഹൃത്തുക്കള്‍ വരാറുണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ താക്കീത് ചെയ്തതിനെത്തുടര്‍ന്ന് വരവ് നിന്നു. റിഫ ഒറ്റയ്ക്ക് റൂമില്‍ ആയിരുന്നപ്പോഴും മെഹ്നാസ് സുഹൃത്തുക്കളെ മുറിയിലേക്ക് വിടും. ഇങ്ങനെ ഒറ്റയ്ക്കാവാതിരിക്കാന്‍ റിഫ ഞങ്ങളുടെ കൂടെ വന്നിരിക്കാറുണ്ടായിരുന്നു. ഞാന്‍ ടെസ്റ്റ് ചെയ്തിട്ട് ജയിച്ച ആളുകളാണ്. ഇതൊന്നും കുഴപ്പമില്ല എന്നായിരുന്നു മെഹ്നാസ് പറയാറുണ്ടായിരുന്നത്', സഹോദരന്‍ വെളിപ്പെടുത്തുന്നു.

'ജംഷാദ് റിഫയ്ക്കും മെഹ്നാസിനുമൊപ്പമായിരുന്നു താമസം. പാര്‍ട്ടീഷന്‍ ചെയ്ത വേറെ വേറെ റൂമിലായിരുന്നു താമസം എന്നായിരുന്നു തന്നോട് പറഞ്ഞിരുന്നത്. പക്ഷേ, ഇവര്‍ മൂന്ന് പേരും ഒരേ റൂമില്‍ ഒരേ ബെഡ്ഡിലാണ് ഉറങ്ങാറുണ്ടായിരുന്നതെന്ന് ഈയടുത്ത് ജംഷാദ് തന്നെയാണ് പറഞ്ഞത്'. മെഹ്നാസ് ഇപ്പോള്‍ കാസര്‍ഗോഡ് ഉണ്ടെന്നാണ് വിവരമെന്നും റിജിന്‍ പറഞ്ഞു.

STORY HIGHLIGHTS: Mehnaz is propagating lies in YouTube interviews says malayali blogger Rifa Mehnu brother

Next Story

Popular Stories