Top

ജോജു മദ്യപിച്ചിട്ടില്ല; വൈദ്യപരിശോധന ഫലം എത്തി

ജോജു മദ്യപിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയതോടെയാണ് വൈദ്യപരിശോധന നടത്തിയത്.

1 Nov 2021 8:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോജു മദ്യപിച്ചിട്ടില്ല; വൈദ്യപരിശോധന ഫലം എത്തി
X

നടൻ ജോജു ജോർജിന്റെ വൈദ്യപരിശോധന ഫലം പുറത്തുവന്നു. നടൻ മദ്യപിച്ചിരുന്നില്ല എന്നാണ് ഫലം. ജോജു മദ്യപിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയതോടെയാണ് വൈദ്യപരിശോധന നടത്തിയത്. ഇതോടെ സ്ത്രീകൾക്ക് നേരെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട കേസ് മാത്രമായിരിക്കും നടന് നേരെ ഉണ്ടാവുക.

ഉപരോധ സമരത്തിനെതിരേ ജോജു ജോര്‍ജ് നടത്തിയ പ്രതിഷേധം സിനിമയിലേത് പോലുള്ള ഷോ യെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഷിയാസ് ആണ് ജോജുവിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. മദ്യപിച്ചാണ് ജോജു ജോര്‍ജ് പ്രതികരിച്ചത്. വനിതാ പ്രവര്‍ത്തകെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന നിലയുണ്ടായി. ഇത്തരത്തില്‍ നടത്തിയ പ്രതിഷേധം വെറും ഷോ മാത്രമാണ് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരം എന്ന് ആരോപിച്ചായിരുന്നു ജോജു ജോര്‍ജ് സമരക്കാര്‍ക്ക് എതിരെ തിരിഞ്ഞത്. റോഡ് ബ്ലോക്ക് ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. ഇടപ്പള്ളിക്ക് സമീപമാണ് പ്രതിഷേധം ഉയര്‍ത്തിയത്.മണിക്കൂറുകളായി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് സമരത്തിലൂടെ ചെയ്യുന്നത്. അതിനാലാണ് താന്‍ സ്വരം ഉയര്‍ത്തിയത്. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.

Next Story