Top

തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: ചികിത്സാ പിഴവെന്ന് റിപ്പോര്‍ട്ട്

ഡോക്ടര്‍മാരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും

4 Oct 2022 9:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: ചികിത്സാ പിഴവെന്ന് റിപ്പോര്‍ട്ട്
X

പാലക്കാട്: തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ ബോര്‍ഡാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡോക്ടര്‍മാരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.

ജൂലൈ ആദ്യവാരമായിരുന്നു പ്രസവത്തെ തുടര്‍ന്ന് ഐശ്വര്യയും നവജാത ശിശുവും മരിച്ചത്. ജൂണ്‍ അവസാന വാരം ഐശ്വര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പു. ശസ്ത്രക്രിയ വേണമെന്ന് ആദ്യം ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് പ്രസവം മതിയെന്ന് അറിയിക്കുകയായിരുന്നു.

പ്രസവത്തിനിടയില്‍ ഐശ്വര്യയ്ക്ക് അമിത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നവജാത ശിശു പിറ്റേ ദിവസവും മരിച്ചു. ഇതിന് പിന്നാലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

Story Highlights: Medical Board Report Shows Medical Negligence In Thankam Hospital

Next Story