Top

'വ്യാജപ്രചരണം, വനിതാ ജീവനക്കാര്‍ക്കെതിരെ അധിക്ഷേപം'; നിയമനടപടി സ്വീകരിക്കാന്‍ മീഡിയാ വണ്‍

വ്യക്തിപരമായി ആക്രമിക്കപ്പെടുന്നുണ്ടെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍

12 Feb 2022 1:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വ്യാജപ്രചരണം, വനിതാ ജീവനക്കാര്‍ക്കെതിരെ അധിക്ഷേപം; നിയമനടപടി സ്വീകരിക്കാന്‍ മീഡിയാ വണ്‍
X

കേന്ദ്ര സര്‍ക്കാരിന്റെ സംപ്രേഷണ വിലക്കിന്റെ പേരില്‍ സ്ഥാപനത്തിനും ജീവനക്കാര്‍ക്കും നേരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചെന്ന് മീഡിയാ വണ്‍ മാനേജ്‌മെന്റ്.

''കൃത്യമായ കാരണം പറയാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ചാനല്‍ സംപ്രേഷണം തടഞ്ഞത്. ഈ പഴുതുപയോഗിച്ചാണ് ചാനലിനെതിരെ സോഷ്യല്‍ മീഡിയ വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും ചിലര്‍ സംഘടിത പ്രചാരണം നടത്തുന്നത്. ചില ജീവനക്കാര്‍ക്കെതിരെ വ്യക്തിഹത്യയും വനിതാ ആങ്കര്‍മാര്‍ക്കെതിരെ സ്ത്രീ അധിക്ഷേപവും നടക്കുന്നുണ്ട്.'' ഇതിനെതിരെ ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്ന് മീഡിയാ വണ്‍ മാനേജ്മെന്റ് തീരുമാനിച്ചു.

സോഷ്യല്‍മീഡിയയിലൂടെ താനും സഹപ്രവര്‍ത്തകരും വ്യക്തിപരമായി ആക്രമിക്കപ്പെടുന്നുണ്ടെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍ പറഞ്ഞു. ഒരുവിഭാഗം ആളുകള്‍ മീഡിയാ വണിനെതിരെ നുണകള്‍ പ്രചരിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിനപ്പുറത്തേക്ക് ദുഷ്പ്രചരണങ്ങളേയുമാണ് മീഡിയ വണ്‍ ഇപ്പോള്‍ നേരിടുന്നെന്നും പ്രമോദ് രാമന്‍ പറഞ്ഞു.


Next Story