'ഉദിക്കുന്നത് നീതിയുടെ സൂര്യനാകട്ടെ'; മീഡിയ വണ്‍ വിലക്കില്‍ വിധി ഇന്ന്
ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുന്നത്
1 March 2022 9:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. 'നാളെ ഉദിക്കുന്നത് നീതിയുടെ സൂര്യനാകട്ടെ' എന്ന് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമനും കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് അപ്പീല്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ബെഞ്ചാണ് കേസില്‍ വിധി പറയുക. ചാനലിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയായിരുന്നു ഹാജരായത്. ഭരണഘടനാ പരമായ പ്രശ്‌നമാണ് മീഡിയവണ്‍ ഉന്നയിച്ചതെന്ന് അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചു. കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി ഹാജരായി.
സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ ചാനല്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഈ ഹര്‍ജി തള്ളിയതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
STORY HIGHLIGHTS: Media One ban verdict today