'വിഷം ചീറ്റുന്നവരുണ്ടെങ്കിലും നന്മനിറഞ്ഞവരാണ് അധികവും'; പൊതിച്ചോറിനൊപ്പം ചന്തൂട്ടന്റെ ഈദ് സമ്മാനം ചൂണ്ടി എഎ റഹീം
ഗുളിക കവറില്‍ എഴുത്തിനൊപ്പം ചന്തൂട്ടന്‍, അമ്പിളി, നന്ദു, ചന്തു, രാജന്‍ എന്നീ പേരുകളുണ്ട്.
2 May 2022 10:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് നല്‍കിയ പൊതിച്ചോറിനൊപ്പം ഈദ് സമ്മാനം ഉള്‍പ്പെടുത്തിയതിന്റെ ചിത്രം പങ്കുവെച്ച് രാജ്യസഭാ എംപി എ എ റഹീം. 'വൈകുന്നേരം ചായ കുടിക്കാന്‍ ഇത് ഉപയോഗിക്കുക, ഈദ് മുബാറക്' എന്നെഴുതിയ കവര്‍ പൊതിച്ചോറില്‍ ഒട്ടിച്ചുവെച്ചിരിക്കുന്നതാണ് ഫോട്ടോയില്‍. ഗുളിക കവറില്‍ എഴുത്തിനൊപ്പം ചന്തൂട്ടന്‍, അമ്പിളി, നന്ദു, ചന്തു, രാജന്‍ എന്നീ പേരുകളുണ്ട്.

വര്‍ഗീയവാദികള്‍ വിഷം ചീറ്റുമ്പോഴും നന്മനിറഞ്ഞ മനുഷ്യരാണ് അധികവുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. 'ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സഖാക്കള്‍ വിതരണം ചെയ്ത പൊതിച്ചോറിനൊപ്പം ആരോ കൊടുത്തുവിട്ട സ്‌നേഹസമ്മാനം. ഏതോ അപരിചിതനു വേണ്ടി, ഏതോ മതക്കാരനു വേണ്ടി, ഏതോ മനുഷ്യന് വേണ്ടി, ഒരു കുടുംബത്തിന്റെ ഈദ് സമ്മാനം' കേരളം വര്‍ഗീയതയ്ക്ക് കീഴടങ്ങില്ലെന്നും എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
Story Highlights: meal parcel with money for tea as eid gift dyfi leader a a rahim shares pics
- TAGS:
- DYFI
- Meal Parcel
- Pothichor
- AA Rahim