Top

പിൻവാതിൽ നിയമനത്തിൽ അടിയന്തര പ്രമേയം; നിയമനങ്ങളെ കുറിച്ച് ആസൂത്രിത നുണപ്രചരണം നടക്കുന്നുവെന്ന് മന്ത്രി

കത്ത് വിവാദം ഉയർത്തി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനം നടക്കുന്നു എന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നു

5 Dec 2022 5:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിൻവാതിൽ നിയമനത്തിൽ അടിയന്തര പ്രമേയം; നിയമനങ്ങളെ കുറിച്ച് ആസൂത്രിത നുണപ്രചരണം നടക്കുന്നുവെന്ന് മന്ത്രി
X

തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കോർപ്പറേഷനിലെ കത്ത് വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. പി എസ് സിയേയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കിയാണ് പിൻവാതിൽ നിയമനം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. അനധികൃത നിയമനങ്ങൾ ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം സഭയിൽ കുറ്റപ്പെടുത്തി.

അതേസമയം സർക്കാൻ ഉദ്യോഗാർത്ഥികളോട് അനീതി ചെയ്തു എന്ന് വരുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നൽകികൊണ്ട് എംബി രാജേഷ് പറഞ്ഞു. യുഡിഎഫ് സർക്കാറിന്റെ കാലത്ത് തസ്തിക വെട്ടിക്കുറച്ചുവെന്നും എംബി രാജേഷ് വിമർശിച്ചു. കൊവിഡ് കാലത്ത് 11000 പേർക്ക് നിയമനം നൽകി. എല്ലാം അടഞ്ഞു കിടന്നപ്പോഴും പിഎസ് സി പ്രവർത്തിച്ചു. സഭ നിർത്തിവെച്ച് ഈ വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മേയർ ആര്യ രാജേന്ദ്രൻ കത്ത് എഴുതിയിട്ടില്ലെന്ന് പറഞ്ഞിരുന്നുവെന്ന് മന്ത്രി സൂചിപ്പിച്ചു. കത്ത് കിട്ടേണ്ട ആൾക്ക് കിട്ടിയിട്ടില്ല ഇല്ലാത്ത കത്തിനെ ചൊല്ലിയുള്ള കോലാഹലമാണ് നടക്കുന്നത്. ഡി ആർ അനിൽ ആണ് കത്ത് തയ്യാറാക്കിയത് എന്ന് പറഞ്ഞിരുന്നു. എഴുതിയയാൾ എഴുതി എന്ന് സമ്മതിച്ചിട്ടുണ്ടല്ലോ എന്നും മന്ത്രി പറഞ്ഞു. കത്ത് വിവാദം ഉയർത്തി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനം നടക്കുന്നു എന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നു. എല്ലാ നിയമനങ്ങളും ഓഡിറ്റിങ്ങിന് വിധേയമാണെന്നും മന്ത്രി വ്യക്തമാക്കി.

തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരം നിയമനം പി എസ് സി യാണ് നടത്തുന്നത്. മറ്റ് തസ്തികകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും. ലോക്കൽ മുതൽ സംസ്ഥാന തലം വരെ റിക്രൂട്ടിങ്ങ് സംവിധാനം ഉണ്ടാക്കിയിരിന്നുവെന്നും എംബി രാജേഷ് വ്യക്തമാക്കി.

STORY HIGHLIGHTS: mb rajesh says there is a systematic spread of lies about the appointments

Next Story