Top

കേന്ദ്ര സര്‍ക്കാര്‍ നയം മാറ്റം; സംസ്ഥാന സര്‍ക്കാരിന് ഒരു വര്‍ഷം കൊണ്ട് നഷ്ടം 37,000 കോടി രൂപയെന്ന് എം ബി രാജേഷ്

'വളരെ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ കടന്നുപോകുന്നത്'

17 Nov 2022 10:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്ര സര്‍ക്കാര്‍ നയം മാറ്റം; സംസ്ഥാന സര്‍ക്കാരിന് ഒരു വര്‍ഷം കൊണ്ട് നഷ്ടം 37,000 കോടി രൂപയെന്ന് എം ബി രാജേഷ്
X

ഇടുക്കി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളിലും മാനദണ്ഡങ്ങളിലും വരുത്തിയ മാറ്റം മൂലം സംസ്ഥാന സര്‍ക്കാരിന് ഒരു വര്‍ഷം കൊണ്ട് ഉണ്ടായ വരുമാന നഷ്ടം 37,000 കോടി രൂപയാണെന്ന് മന്ത്രി എം ബി രാജേഷ്. ഈ വരുമാന നഷ്ടം പ്രളയകാലത്ത് ഉണ്ടായതിനേക്കാള്‍ കൂടുതലാണ്. വളരെ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ കടന്നുപോകുന്നത്. സര്‍ക്കാരിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടല്ല ഇത്രയും സാമ്പത്തിക നഷ്ടം ഉണ്ടായതെന്നും മന്ത്രി വിശദീകരിച്ചു.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കും പണം കടമെടുക്കുന്ന സാഹചര്യം അവഗണിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. സാധാരണ ഏതൊരു സംസ്ഥാനവും പദ്ധതി വിഹിതം വെട്ടിക്കുറച്ച് ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുക. ഇത്തരം സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ സൈസ് വര്‍ധിപ്പിക്കുക മാത്രമല്ല അര ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും മെയിന്റനന്‍സ് ഗ്രാന്റ് വര്‍ധിപ്പിക്കുകയും ചെയ്‌തെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മൂന്നാറില്‍ നടന്ന പഞ്ചായത്ത് പദ്ധതി അവലോകന യോഗത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെ എം ബി രാജേഷിന്റെ വിമര്‍ശനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37,000 കോടി രൂപയുടെ നഷ്ടമാണ് കേന്ദ്രസര്‍ക്കാര്‍ നയം മാറ്റം മൂലമുണ്ടായത്. ഈ സാഹചര്യം മറിക്കടക്കാനായി വായ്പ എടുക്കാന്‍ ശ്രമിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വായ്പാ നയങ്ങളില്‍ മാറ്റം വരുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

Story highlights: MB Rajesh against Central Government

Next Story