Top

'രാധാകൃഷ്ണൻ ചേട്ടോ എല്ലാം ശരിയാക്കിയിട്ടുണ്ട്'; വാട്സ് ആപ്പിൽ ലഭിച്ച പരാതിക്ക് ഉടനടി പരിഹാരവുമായി മേയർ ആര്യ രാജേന്ദ്രൻ

9 Aug 2022 11:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാധാകൃഷ്ണൻ ചേട്ടോ എല്ലാം ശരിയാക്കിയിട്ടുണ്ട്; വാട്സ് ആപ്പിൽ ലഭിച്ച പരാതിക്ക് ഉടനടി പരിഹാരവുമായി മേയർ ആര്യ രാജേന്ദ്രൻ
X

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ശോചനീയാവനസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രദേശവാസിയുടെ പരാതിയിൽ ഉടനടി പരിഹാരം കണ്ടെത്തി മേയർ ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ ഇഞ്ചക്കൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ശോചനീയാവനസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണൻ എന്നയാൾ വാട്ട്സ് ആപ്പ് വഴി നൽകിയ പരാതിയിലാണ് മേയറുടെ നടപടി.

'രാധാകൃഷ്ണൻ ചേട്ടോ എല്ലാം ശരിയാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഈഞ്ചക്കലിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ദുരിതാവസ്ഥ രാധാകൃഷ്ണൻ ചേട്ടൻ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഉടൻ പ്രശ്നം പരിഹരിക്കാൻ വേണ്ട നിർദ്ദേശം നൽകി. ഇന്ന് രാവിലെ തന്നെ സ്ഥലം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കിയിട്ടുണ്ടെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മേയർ പറഞ്ഞു. വൃത്തിയാക്കിയ ശേഷമുളള ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ചിത്രങ്ങൾ അടക്കമാണ് മേയറുടെ പോസ്റ്റ്.

കഴിഞ്ഞ ദിവസങ്ങളിലും സമാന രീതിയിൽ ലഭിച്ച പരാതികൾക്ക് മണിക്കൂറുകൾക്കുളളിൽ മേയർ നടപടി സ്വീകരിച്ചിരുന്നു. കണ്ണാശുപത്രിക്ക് സമീപം പ്ലാസ്റ്റിക് മാലിന്യം കത്തിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതി ഉച്ച കഴിഞ്ഞ് 3.32ന് വാട്സ് ആപ്പിലൂടെ ലഭിക്കുകയും 3.58ന് തന്നെ മേയറുടെ നിർദേശ പ്രകാരം ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

''രാധാകൃഷ്ണൻ ചേട്ടോ എല്ലാം ശരിയാക്കിയിട്ടുണ്ട്......ഇന്നലെ (8.8.22) രാവിലെ പതിനൊന്ന് മണിയോടെയാണ് ഈഞ്ചക്കലിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ദുരിതാവസ്ഥ രാധാകൃഷ്ണൻ ചേട്ടൻ ശ്രദ്ധയിൽപ്പെടുത്തുന്നത് ഉടൻ പ്രശ്നം പരിഹരിക്കാൻ വേണ്ട നിർദ്ദേശം നൽകി. ഇന്ന് രാവിലെ തന്നെ സ്ഥലം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്. പിന്നെ ഒരു കാര്യം നമ്മൾ തന്നെയാണ് ഇത്തരം മാലിന്യ കൂമ്പാരങ്ങൾ സൃഷ്ടിക്കുന്നത്, ഇനിയെങ്കിലും ജാഗ്രതപുലർത്തണം. നഗരസഭയുടെ മാലിന്യ സംസ്കരണ നിർദ്ദേശങ്ങൾ പാലിക്കണം ... പൊതു ഇടങ്ങൾ നമ്മുടേത് കൂടിയാണ്. നഗരസഭ ഒപ്പമുണ്ടാകും''.

STORY HIGHLIGHTS: Mayor Arya Rajendran immediately resolved the complaint received through WhatsApp

Next Story