ചെറാട് മലയില്‍ കൂടുതല്‍ പേര് ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍; 'പേടിച്ച് മറ്റ് വഴികളിലൂടെ ഓടിക്കാണും'
ഇന്നലെ ആറ് മണിയോടെയാണ് രാധാകൃഷ്ണന് എന്നയാള്‍ മല കയറിയത്
14 Feb 2022 2:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വീണ്ടും വാര്‍ത്തകളില്‍ നിറയുന്ന പാലക്കാട് ചെറാട് മലയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ കൂടുതല്‍ പേര് ഉണ്ടായിരുന്നുവെന്ന ആരോപണവുമായി പ്രദേശവാസികള്‍. മലയുടെ മുകളില്‍ നിന്നും കൂടുതല്‍ ഫഌഷ് ലൈറ്റുകള്‍ കണ്ടെന്നാണ് ഇവരുടെ വാദം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരാളെ മാത്രം കൊണ്ടുവന്ന് കാര്യങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും കൂടുതല്‍ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധിച്ചു.
അതേസമയം മുകളിലുണ്ടായിരുന്നവര്‍ മറ്റുവഴികളിലൂടെ താഴെയിറങ്ങി രക്ഷപ്പെട്ടേക്കാം എന്നും മറ്റുചിലര്‍ പറയുന്നു. ഇന്നലെ ആറ് മണിയോടെയാണ് രാധാകൃഷ്ണന് എന്നയാള്‍ മല കയറിയത്. ടോര്‍ച്ച് ലൈറ്റ് കണ്ട് നാട്ടുകാരാണ് ആദ്യം ഇക്കാര്യം ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുകയായിരുന്നു. അദ്ദേഹം ഇപ്പോള്‍ ചികിത്സിലാണ്. ഇയാള്‍ മാനസികാസ്ഥാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞദിവസം ഇതേ മലയുടെ മുകളില്‍ കുടുങ്ങിയ ബാബുവെന്ന യുവാവിനെ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. രണ്ടു ദിവസത്തോളമാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല് വഴുതി വീഴുകയായിരുന്നു. ബാബുവിനെ രക്ഷപ്പെടുത്താന്‍ മുക്കാല്‍ കോടിയോളം രുപ ചെലവാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഹെലികോപ്ടര്‍, വ്യോമസേന, കരസേന, എന്‍ഡിആര്‍എഫ്, പൊലീസ് തുടങ്ങിയവര്‍ക്ക് മാത്രം ചെലവായത് അരകോടി രൂപയാണെന്നാണ് കണക്കുകള്‍.