Top

2023ലെ ജി-20 ഉച്ചക്കോടി; വേദിയായി കൊച്ചിയേയും പരി​ഗണിച്ചേക്കും

കൊച്ചിയെ കൂടാതെ ​ഗുജറാത്തിനേയും മന്ത്രിതല യോ​ഗത്തിന് പരി​ഗണിക്കാൻ സാധ്യതയുണ്ട്.

25 April 2022 7:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

2023ലെ ജി-20 ഉച്ചക്കോടി; വേദിയായി കൊച്ചിയേയും പരി​ഗണിച്ചേക്കും
X

തിരുവനന്തപുരം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ലെ ജി-20 ഉച്ചക്കോടിയുടെ വേദിയായി കൊച്ചിയേയും പരി​ഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ഉച്ചക്കോടിയുടെ മന്ത്രിതല യോ​ഗത്തിനാണ് കൊച്ചിയെ പരി​ഗണിക്കുന്നത് എന്നാണ് വിവരം. വേദിയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്താൻ കേന്ദ്ര ഉദ്യോ​ഗസ്ഥ സംഘം കൊച്ചിയിലെത്തി മടങ്ങി.

വിദേശകാര്യ ജോയിന്റ് സെക്രട്ടറി ഈനം ​ഗംഭീറും സംഘവുമാണ് സംസ്ഥാന സർക്കാർ പ്രതിനിധികളുമായി കൊച്ചിയിലെത്തി ചർച്ച നടത്തിയത്. സ്ഥിതി​ഗതികൾ വിലയിരുത്തിയ ശേഷമാണ് സംഘം മടങ്ങിയത്. ഈ മാസം 21, 22 തിയതികളിലാണ് സംഘം കൊച്ചിയിലെത്തിയത്. സുരക്ഷ, ഹോട്ടലുകൾ, യാത്ര സൗകര്യം, കാലാവസ്ഥ എന്നിവ സംബന്ധിച്ചാണ് ചർച്ച നടത്തിയത്.

കൊച്ചിയെ കൂടാതെ ​ഗുജറാത്തിനേയും മന്ത്രിതല യോ​ഗത്തിന് പരി​ഗണിക്കാൻ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്ര സർക്കാകരിന്റെ ഭാ​ഗത്തു നിന്നുണ്ടായേക്കും. ഉച്ചക്കോടി നടത്തുന്നതിന് ഈ വർഷം ഡിസംബറിൽ ഇന്ത്യോനേഷ്യയിൽ നിന്ന് ഇന്ത്യ അധ്യക്ഷ പദവി ഏറ്റെടുക്കും.

അടുത്ത വർഷം നടക്കുന്ന ഉച്ചക്കോടിയുമായി ബന്ധപ്പെട്ട് ഏകദേശം 200ഓളം കൂടിക്കാഴ്ചകൾക്കും യോ​ഗങ്ങൾക്കും ഇന്ത്യ ആതിഥ്യം വഹിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മന്ത്രിതല ഉച്ചക്കോടി. യുഎസ്എ, യുകെ, ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, മെകിസ്‌കോ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ചൈന, ഇന്‍ഡോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ജി-20.

STORY HIGHLIGHTS: may be considered Kochi as a venue for g-20 summit

Next Story